യു.പിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്

ലഖ്നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മൂന്നാം ഏകദിനത്തിനെത്തിയ ഇന്ത്യാ-  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമുകളെ സ്വീകരിച്ചത് കാവി ഷാള്‍ പുതപ്പിച്ച്. ഇരു ടീം അംഗങ്ങളും താമസിച്ച ഹോട്ടലിലെ ജീവനക്കാരാണ് താരങ്ങളെ കാവി പുതപ്പിച്ച് സ്വീകരിച്ചത്.


പരമ്പരാഗത 'ആരതി' സംസ്കാരം പിന്‍പറ്റിയായിരുന്നു പൂച്ചെണ്ടുകള്‍ക്ക് പകരം കാവിയണിയിച്ച് താരങ്ങളെ സ്വീകരിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അയോധ്യയിലെ ദീപാവലി ആഘോഷങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത്തരമൊരു സ്വീകരണം ഒരുക്കിയതെന്ന് ഹോട്ടല്‍ എം.ഡി വികാസ് മെഹ്രോത്ര പറഞ്ഞു. 


ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇരു ടീമുകളും ഹോട്ടലില്‍ എത്തിയത്. അതുകൊണ്ട് തന്നെ താരങ്ങളെ പരമ്പരാഗത രീതിയില്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വികാസ് കൂട്ടിച്ചേര്‍ത്തു. ഹോട്ടലിൽ ആഘോഷാന്തരീക്ഷം തീർക്കുന്നതിനായി പതിനായിരത്തിലധികം ദീപങ്ങൾ ഒരുക്കിയിരുന്നു. 

Tags:    
News Summary - India vs New Zealand: Yogi Inspired Saffron Welcome for Both Teams in Kanpur -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.