ഇംഗ്ളണ്ടിനെതിരെ ഇന്ത്യ; ടീമിനെ ഇന്നറിയാം

മുംബൈ: മൂന്നു മാസം ദീര്‍ഘിച്ച പരമ്പരക്കായി ഇംഗ്ളണ്ട് ടീം ബുധനാഴ്ച മുംബൈയില്‍ വിമാനമിറങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യന്‍ ടീമിന്‍െറ ഓപണിങ് നിരയിലേക്കാണ്. പരിക്കേറ്റ ലോകേഷ് രാഹുലിനും ശിഖര്‍ ധവാനും പകരമായി ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റില്‍ മോശമല്ലാതെ ബാറ്റേന്തിയ വെറ്ററന്‍ താരം ഗൗതം ഗംഭീര്‍ ടീമിലുണ്ടാവുമോ എന്നതാണ് ആ ആകാംക്ഷയുടെ പൊരുള്‍.
ന്യൂസിലന്‍ഡിനെതിരെ കാണ്‍പുരില്‍ നടന്ന ആദ്യ ടെസ്റ്റിലാണ് ഓപണര്‍ ലോകേഷ് രാഹുലിന് പരിക്കേറ്റത്. പകരക്കാരനായി ഗംഭീറിനെ ടീമിലേക്ക് വിളിച്ചെങ്കിലും കൊല്‍ക്കത്തയില്‍ രണ്ടാം ടെസ്റ്റില്‍ ശിഖര്‍ ധവാനാണ് മുരളി വിജയിനൊപ്പം ഇന്നിങ്സ് തുറന്നത്. ബാറ്റിങ്ങിനിടയില്‍ പന്തുകൊണ്ട് ശിഖര്‍ ധവാന്‍െറ വിരലിന് പൊട്ടലേറ്റപ്പോള്‍ ഇന്ദോറില്‍ മൂന്നാം ടെസ്റ്റില്‍ ഗംഭീറിനു തന്നെ നറുക്കുവീണു. കിട്ടിയ അവസരം ഗംഭീര്‍ മോശമാക്കിയതുമില്ല. ആദ്യ ഇന്നിങ്സില്‍ 29ന് പുറത്തായെങ്കിലും രണ്ടാമിന്നിങ്സില്‍ അര്‍ധ സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു ഗംഭീറിന്‍െറ മറുപടി.
ലോകേഷും ധവാനും ഫിറ്റ്നസ് തെളിയിച്ചാല്‍ ഗംഭീറിനെ എന്തുചെയ്യുമെന്നതായിരിക്കും ബുധനാഴ്ച മുംബൈയില്‍ ടീം പ്രഖ്യാപിക്കുമ്പോള്‍ വെങ്കിടേശ് പ്രസാദിന്‍െറ നേതൃത്വത്തിലുള്ള സെലക്ടര്‍മാരെ കുഴക്കുന്ന ചോദ്യം. ഡെങ്കിപ്പനി ബാധിച്ച് ന്യൂസിലന്‍ഡ് പരമ്പരയില്‍ കളത്തിനു പുറത്തിരുന്ന ഇശാന്ത് ശര്‍മയും ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരെ 3-0ന് പരമ്പര തൂത്തുവാരിയ ടീമിനെ ഏറക്കുറെ അതേപടി നിലനിര്‍ത്താനാണ് സാധ്യതയെങ്കിലും ഇശാന്തിന്‍െറയും ഗംഭീറിന്‍െറയും സ്ഥാനമാണ് അറിയേണ്ടത്. ന്യൂസിലന്‍ഡിനെതിരെ പരീക്ഷിച്ചപോലെ രണ്ടു വീതം ഫാസ്റ്റ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും പരീക്ഷിക്കാനാവും ടീം മാനേജ്മെന്‍റിന്‍െറ തീരുമാനം. മികച്ച ഫോമിലുള്ള ഷമിക്കു പകരം മറ്റൊരാളെ തേടാനിടയില്ല. ഉമേഷ് യാദവോ ഇശാന്തോ എന്നതാവും പിന്നെ തര്‍ക്കം. പരിക്കേറ്റ് പുറത്തിരുന്ന ഭുവനേശ്വര്‍ കുമാറും ഫിറ്റ്നസ് തെളിയിച്ചാല്‍ തിരിച്ചുവന്നുകൂടാതില്ല. സ്പിന്‍ ഡിപാര്‍ട്ടുമെന്‍റില്‍ പിന്നെ തര്‍ക്കത്തിനിടമില്ല. അത്യുജ്ജ്വല ഫോമിലുള്ള രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജക്കും പകരം മറ്റൊരാളെ അന്വേഷിച്ച് സെലക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടതില്ല.
ബാറ്റിങ്ങില്‍ മുരളി വിജയ്, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവര്‍ വിരാട് കോഹ്ലിക്കൊപ്പമുണ്ടാകുമെന്നുറപ്പ്. ഫോമിലേക്കത്തൊന്‍ പാടുപെടുന്ന രോഹിതിന് പകരം മറ്റൊരാളെ തേടുമോ എന്നേ അറിയേണ്ടതുള്ളു. ധോണി ടെസ്റ്റ് കുപ്പായമഴിച്ച ശേഷം വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ നില്‍പ്പുറപ്പിച്ചുകഴിഞ്ഞതാണ്.

മറുവശത്ത് ബംഗ്ളാദേശിനെതിരായ പരമ്പര 1-1ന് കഷ്ടിച്ച് സമനിലയിലാക്കിയാണ് ഇംഗ്ളണ്ട് ഇന്ത്യയിലത്തെുന്നത്. മിര്‍പുര്‍ ടെസ്റ്റില്‍ ബംഗ്ളാദേശ് ചരിത്ര വിജയം നേടിയതിന്‍െറ ക്ഷീണത്തിലാണ് അവരത്തെുന്നത്. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകള്‍ ഇംഗ്ളണ്ടിനെ പേടിപ്പെടുത്തുന്നുമുണ്ട്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്കെതിരെ വിജയം അത്ര എളുപ്പമല്ളെന്ന് അവര്‍ക്കറിയാം. അതിനനുസൃതമായ നീക്കങ്ങളുമായാകും ഇംഗ്ളീഷ് പട പോരിനിറങ്ങുക. പരിശീലന മത്സരങ്ങള്‍ക്കൊന്നും അവസരമില്ലാതെയാണ് ഇംഗ്ളണ്ട് നവംബര്‍ ഒമ്പതിന് രാജ്കോട്ടില്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ആദ്യ മത്സരത്തിനു മുമ്പ് ഒരു പരിശീലന സെഷന്‍ മാത്രമേ ഇംഗ്ളണ്ടിനുള്ളൂ. ഇംഗ്ളണ്ട് ടീം ആവശ്യപ്പെട്ടാല്‍ ഒരു സെഷന്‍ കൂടി നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

നവംബര്‍ 17ന് വിശാഖ പട്ടണത്തും 26ന് മൊഹാലിയിലും ഡിസംബര്‍ എട്ടിന് മുംബൈയിലും 16ന് ചെന്നൈയിലുമാണ് മറ്റു ടെസ്റ്റുകള്‍ ആരംഭിക്കുക.
മൂന്നു വീതം ഏകദിനങ്ങളും ട്വന്‍റി -20 മത്സരങ്ങളും പരമ്പരയിലുണ്ട്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിനം. 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലെ ഈഡനിലുമാണ് മറ്റ് ഏകദിനങ്ങള്‍. ജനുവരി 26ന് കാണ്‍പുരിലാണ് ആദ്യ ട്വന്‍റി -20.  29ന് നാഗ്പുരിലും ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിലുമാണ് മറ്റു മത്സര ങ്ങള്‍. കോഹ്ലിക്കൊപ്പമുണ്ടാകുമെന്നുറപ്പ്. ഫോമിലേക്കത്തൊന്‍ പാടുപെടുന്ന രോഹിതിന് പകരം മറ്റൊരാളെ തേടുമോ എന്നേ അറിയേണ്ടതുള്ളു. ധോണി ടെസ്റ്റ് കുപ്പായമഴിച്ച ശേഷം വിക്കറ്റിനു പിന്നില്‍ വൃദ്ധിമാന്‍ സാഹ നില്‍പ്പുറപ്പിച്ചുകഴിഞ്ഞതാണ്.
മറുവശത്ത് ബംഗ്ളാദേശിനെതിരായ പരമ്പര 1-1ന് കഷ്ടിച്ച് സമനിലയിലാക്കിയാണ് ഇംഗ്ളണ്ട് ഇന്ത്യയിലത്തെുന്നത്. മിര്‍പുര്‍ ടെസ്റ്റില്‍ ബംഗ്ളാദേശ് ചരിത്ര വിജയം നേടിയതിന്‍െറ ക്ഷീണത്തിലാണ് അവരത്തെുന്നത്. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകള്‍ ഇംഗ്ളണ്ടിനെ പേടിപ്പെടുത്തുന്നുമുണ്ട്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്കെതിരെ വിജയം അത്ര എളുപ്പമല്ളെന്ന് അവര്‍ക്കറിയാം. അതിനനുസൃതമായ നീക്കങ്ങളുമായാകും ഇംഗ്ളീഷ് പട പോരിനിറങ്ങുക. പരിശീലന മത്സരങ്ങള്‍ക്കൊന്നും അവസരമില്ലാതെയാണ് ഇംഗ്ളണ്ട് നവംബര്‍ ഒമ്പതിന് രാജ്കോട്ടില്‍ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ആദ്യ മത്സരത്തിനു മുമ്പ് ഒരു പരിശീലന സെഷന്‍ മാത്രമേ ഇംഗ്ളണ്ടിനുള്ളൂ. ഇംഗ്ളണ്ട് ടീം ആവശ്യപ്പെട്ടാല്‍ ഒരു സെഷന്‍ കൂടി നല്‍കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

നവംബര്‍ 17ന് വിശാഖ പട്ടണത്തും 26ന് മൊഹാലിയിലും ഡിസംബര്‍ എട്ടിന് മുംബൈയിലും 16ന് ചെന്നൈയിലുമാണ് മറ്റു ടെസ്റ്റുകള്‍ ആരംഭിക്കുക.
മൂന്നു വീതം ഏകദിനങ്ങളും ട്വന്‍റി -20 മത്സരങ്ങളും പരമ്പരയിലുണ്ട്. ജനുവരി 15ന് പുണെയിലാണ് ആദ്യ ഏകദിനം. 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലെ ഈഡനിലുമാണ് മറ്റ് ഏകദിനങ്ങള്‍. ജനുവരി 26ന് കാണ്‍പുരിലാണ് ആദ്യ ട്വന്‍റി -20.  29ന് നാഗ്പുരിലും ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിലുമാണ് മറ്റു മത്സരങ്ങള്‍.

Tags:    
News Summary - indian team for england series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.