ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിച്ചതോടെ ഇന്ത്യന്‍ വനിതകള്‍ക്ക് െഎ.സി.സി റാങ്കിങിൽ നേട്ടം. പുതിയ റാങ്കിങ് പ്രകാരം നാലാം സ്ഥാനത്താണ് ടീം ഇന്ത്യ. 132 പോയൻറുള്ള ആസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്. ന്യൂസിലൻഡാണ് മൂന്നാമത്.
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2-1നാണ് ഇന്ത്യന്‍ പെൺപട നേടിയത്. സ്മൃതി മന്ദാന പരമ്പരയിലെ താരമായപ്പോള്‍ അവസാന മത്സരത്തിലെ താരമായത് ദീപ്തി ശര്‍മ്മയായിരുന്നു.
പരമ്പരയിൽ മികച്ച ബാറ്റിങ് പ്രകടനം നടത്തിയ സ്മൃതി മന്ദാനക്കും ഓള്‍ റൗണ്ട് മികവ് കാട്ടിയ ദീപ്തി ശര്‍മ്മക്കും റാങ്കിംഗില്‍ മുന്നേറ്റമുണ്ടായി. ഇഗ്ലണ്ടിനെതിരായ പരമ്പരയിലെ 3 മത്സരങ്ങളില്‍ നിന്ന് 181 റണ്‍സ് അടിച്ചുകൂട്ടിയ സ്മൃതി ബാറ്റിംഗ് റാങ്കിങ്ങിൽ പത്ത് സ്ഥാനം മുന്നോട്ട് കയറി നാലാമതെത്തി. കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗ് പോയൻറായ 678 പോയിൻറ് നേടിയാണ് സ്മൃതി ആദ്യ അഞ്ചിനുള്ളില്‍ സ്ഥാനം പിടിച്ചത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ ദീപ്തി ശര്‍മ്മ. എലിസെ പെറി, സ്റ്റെഫാനി ടെയ്‌ലര്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇതുകൂടാതെ ബാറ്റിംഗിലും ബോളിംഗിലും ദീപ്തി ശര്‍മ്മ നേട്ടമുണ്ടാക്കി. ബാറ്റിംഗ് റാങ്കിംഗില്‍ 16ാം സ്ഥാനത്തും ബോളിംഗ് റാങ്കിംഗില്‍ 14ാം സ്ഥാനത്തുമാണ് ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.