കൊൽക്കത്ത: തള്ളവിരലിനേറ്റ പരിക്കിനെത്തുടർന്ന് അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ െഎ.പി.എൽ ക്വാളിഫയർ മത്സരത്തിൽ ശിവം മാവിയുടെ പന്തിലാണ് സൺറൈസേഴ്സ് താരമായ സാഹക്ക് പരിക്കേറ്റത്. ജൂൺ 14ന് തുടങ്ങുന്ന മത്സരത്തിൽ സാഹക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദിനേഷ് കാർത്തിക്, പാർഥിവ് പേട്ടൽ, ഋഷഭ് പന്ത് എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.