ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പ​രി​ക്കി​െൻറ പി​ടി​യി​ൽ.​ ​െഎ.പി.എൽ നഷ്​ടമാകും

മുംബൈ: ഒമ്പത് മാസം, അഞ്ച് ടീമുകൾ, 17 ടെസ്റ്റ് ഉൾപ്പെടെ 32 മത്സരങ്ങൾ. നടുനിവർത്താൻ സമയമില്ലാതെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് സംഘത്തിെൻറ പോരാട്ട യാത്രകൾ. കഴിഞ്ഞ ജൂൈല ഒമ്പതിന് വിൻഡീസിൽ തുടങ്ങിയതാണ് ഇന്ത്യയുടെ വിശ്രമമില്ലാത്ത ക്രിക്കറ്റ് പോരാട്ടം. രണ്ട്പരിശീലനമത്സരവും നാല് ടെസ്റ്റും രണ്ട് ട്വൻറി20യും കളിച്ച് വിൻഡീസിലായിരുന്നു തുടക്കം. നാട്ടിലെത്തിയശേഷം ന്യൂസിലൻഡ് (മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം), ഇംഗ്ലണ്ട് (അഞ്ച് ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്ന് ട്വൻറി20), ബംഗ്ലാദേശ് (ഒരു ടെസ്റ്റ്), ഏറ്റവും ഒടുവിലായി ആസ്ട്രേലിയയും (നാല് ടെസ്റ്റ്). സ്വന്തം ഗ്രൗണ്ടിലായിരുന്നു കളികളെല്ലാമെന്നതുമാത്രമായിരുന്നു അനുകൂലഘടകം. 

പക്ഷേ, രാജ്യത്തിെൻറ വിവിധ കോണുകളിലേക്കുള്ള യാത്രയും ഇടവേളയില്ലാത്ത മത്സരവും കടുത്ത സമ്മർദവുമെല്ലാമായപ്പോൾ ഒമ്പത് മാസം കഴിയുേമ്പാഴേക്കും കളിക്കാരുടെ ആരോഗ്യത്തിൽ എല്ലാം പ്രതിഫലിച്ചു കഴിഞ്ഞു. പരിക്കും ക്ഷീണവുമായി താരങ്ങളെല്ലാം വിശ്രമത്തിലേക്ക് മുങ്ങിയപ്പോൾ തിരിച്ചടിയാവുന്നത് നാലു ദിവസത്തിനപ്പുറം കൊടിയേറുന്ന ഇന്ത്യൻ പ്രീമിയർലീഗ് പത്താം സീസൺ പോരാട്ടത്തിനാണ്. 

നായകൻ വിരാട് കോഹ്ലി മുതൽ പരമ്പരകളിലുടനീളം ഇന്ത്യയുടെ വിജയ ശിൽപികളായ സൂപ്പർ താരങ്ങൾ ഒാരോരുത്തരായി പരിക്കിലായ വാർത്തകൾ പുറത്തുവരുന്നതോടെ ആരാധകർക്കും ടീമുകൾക്കും ക്ഷീണമായി. ആദ്യ മൂന്നാഴ്ചയെങ്കിലും മുൻനിര ഇന്ത്യക്കാരില്ലാതെയാവും പല ടീമുകളും കളത്തിലിറങ്ങുക. ഇത് ഇവർക്കായി കോടികളെറിഞ്ഞ ടീം ഉടമസ്ഥർക്കും തിരിച്ചടിയാവും. വിരാട് കോഹ്ലി (ബംഗളൂരു), ലോകേഷ് രാഹുൽ (ബംഗളൂരു), മുരളി വിജയ് (കിങ്സ് ഇലവൻ പഞ്ചാബ്), രവീന്ദ്ര ജദേജ (ഗുജറാത്ത് ലയൺസ്), ഉമേഷ് യാദവ് (കൊൽക്കത്ത), രവിചന്ദ്ര അശ്വിൻ (പുണെ സൂപ്പർ ജയൻറ്സ്) എന്നിവരാണ് ഇപ്പോൾ പരിക്കിെൻറ പിടിയിലായത്. ഇവരിൽ േലാകേഷ്, അശ്വിൻ, മുരളി വിജയ് എന്നിവർക്ക് സീസൺ മുഴുവൻ നഷ്ടമാവുമെന്ന് ‘വിസ്ഡൻ ക്രിക്കറ്റ്’ റിപ്പോർട്ട് ചെയ്തു.

തോളിന് പരിക്കേറ്റ രാഹുൽ ശസ്ത്രക്രിയക്കായി ഉടൻ ലണ്ടനിലേക്ക് പോവും. ഒാസീസിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ പ്രധാന റൺവേട്ടക്കാരിൽ ഒരാളായിരുന്നു രാഹുൽ. ബംഗളൂരു ടെസ്റ്റിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. എന്നിട്ടും ശേഷിച്ച കളികളിലും രാഹുൽ അർധസെഞ്ച്വറി നേടി രക്ഷകനായി.
ഒാപണറായ മുരളി വിജയ്ക്കും തോളിനാണ് പരിക്ക്. മുരളിക്കു പകരം ഗ്ലെൻ മാക്സ്വെല്ലാണ് കിങ്ങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ.നിർബന്ധിത വിശ്രമം നിർദേശിക്കപ്പെട്ട ഉമേഷ് യാദവിനും രവീന്ദ്ര ജദേജക്കും ആദ്യ മൂന്നാഴ്ചയിലെ കളി നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. ശേഷം ഇവർ ടീമിനൊപ്പം ചേരും. എന്നാൽ, ആറാഴ്ചവരെ വിശ്രമം നിർദേശിക്കപ്പെട്ട  ആർ. അശ്വിനും ടൂർണമെൻറ് നഷ്ടമായേക്കും. നാല് ടീമുകൾക്കെതിരായി 13 ടെസ്റ്റിൽ 738 ഒാവറാണ് അശ്വിൻ എറിഞ്ഞത്. 

Tags:    
News Summary - ipl 2017 indian players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.