Ashok Dinda

മുംബൈയെ ഏഴ്​ വിക്കറ്റിന്​ കീഴടക്കി; പുണെ സൂപ്പർജയം

പുണെ: െഎ.പി. എല്ലിൽ അവസാന ഒാവർ വരെ നീണ്ട പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൈസിങ് പുണെ സൂപ്പർജയൻറിന് ഏഴ് വിക്കറ്റിെൻറ സൂപ്പർജയം. 185 റൺസ്തേടി ഇറങ്ങിയ  പുണെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.20ാം ഒാവറിൽ രണ്ട് സിക്സർ പറത്തിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്(84 നോട്ടൗട്ട്)  അയൽക്കാരിൽ നിന്ന് വിജയം തട്ടിയെടുത്തത്. ടോസ് നേടിയ പുണെ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈ എട്ടിന് 184 റൺസ് നേടി.  മറുപടിയിൽ അജിൻക്യ രഹാനെ (60) പുണെക്ക് മികച്ച തുടക്കമേകി. നായകവേഷത്തിലല്ലാതെ ആദ്യ െഎ.പി.എൽ മത്സരത്തിനിറങ്ങിയ എം.എസ് േധാണി 12 റൺസുമായി വിജയത്തിന് സാക്ഷിയായി. സ്മിത്താണ് കളിയിലെ കേമൻ.
കീറോൺ പൊള്ളാർഡിൻെറ ബാറ്റിങ്

 

 

നിറഞ്ഞാടിയ ഹാർദിക് പാണ്ഡ്യ അവസാന ഒാവറിൽ  നാല്  സിക്സടക്കം 30 റൺസ് നേടിയേതാടെയാണ് മുംബൈയുടെ സ്കോർ എട്ടിന് 184ലെത്തിയത്. പാണ്ഡ്യ 35 റൺസുമായി പുറത്താകാതെ നിന്നു. ഒാപണർമാരായ പാർഥിവ് പേട്ടലും (19) ജോസ് ബട്ലറും (38) മികച്ച തുടക്കമേകി. അശോക് ദിൻഡയെ ആദ്യ ഒാവറിൽ ഫോറടിച്ച് തുടങ്ങിയ പാർഥിവ് പിന്നീടും ദിൻഡക്കെതിരെ വമ്പ് കാട്ടി.  ദീപക് ചാഹറിനെ ബട്ലറും ഭംഗിയായി കൈകാര്യം ചെയ്തതോെട പുണെ സ്കോർ മൂന്നോവറിൽ 28 റൺസായി ഉയർന്നു. കോടികൾ വിലയുള്ള ബെൻ സ്റ്റോക്ക്സിനെ ഇംഗ്ലീഷുകാരൻ തന്നെയായ ബട്ലർ തുടർച്ചയായി രണ്ട് തവണ നിലംതൊടാതെ പറത്തിയതോടെ പുണെ സംഘം വിറച്ചു.  സ്പിൻ ആക്രമണത്തിനായി അഞ്ചാം ഒാവറിൽ ഇംറാൻ താഹിർ വന്നതോടെ മുംബൈയുടെ കുതിപ്പിന് ആദ്യ കടിഞ്ഞാണായി. 19 റൺെസടുത്ത പാർഥിവിെൻറ കുറ്റി തെറിച്ചു. മൂന്നാമനായെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയെ (3) തെൻറ അടുത്ത ഒാവറിൽ താഹിർ പറഞ്ഞുവിട്ടു. ആദ്യ വിക്കറ്റ് പോലെ ക്ലീൻബൗൾഡായി മടക്കം.


തകർപ്പൻ ഫോമിലായിരുന്ന താഹിർ ഒരു പന്തിെൻറ ഇടവേളക്ക് ശേഷം ബട്ലറെയും പുറത്താക്കി. വിക്കറ്റിന് മുന്നിൽ കുരുങ്ങിയ ബട്ലർ (38) മടങ്ങുേമ്പാൾ മുംബൈ സ്കോർ 6.5 ഒാവറിൽ മൂന്നിന് 62 ആയിരുന്നു. പിന്നീട് അമ്പാട്ടി റായുഡുവും ഡൽഹിക്കാരൻ നിതീഷ് റാണയും നാലാം വിക്കറ്റിൽ 30 റൺസ് ചേർത്തു. പത്ത് റൺെസടുത്ത റായുഡുവിനെ രജത് ഭാട്യ പറഞ്ഞയച്ചു. ഇംറാൻ താഹിർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
 
Tags:    
News Summary - IPL 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.