രാജ്കോട്ട്: വിജയത്തിലേക്ക് ഗർജിക്കാൻ ഗുജറാത്ത് ലയൺസ് െഎ.പി.എൽ പത്താമങ്കത്തിലെ ആദ്യപോരിനിറങ്ങുന്നു. രണ്ടുവട്ടം േജതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ മത്സരത്തിൽ ഗുജറാത്തിെൻറ എതിരാളികൾ. കഴിഞ്ഞ തവണ പോയൻറ് നിലയിൽ ഒന്നാമതായി കുതിച്ച ഗുജറാത്ത് സംഘം രണ്ട് ക്വാളിഫയറുകളിലും തോറ്റ് മൂന്നാമതായാണ് മടങ്ങിയത്. എന്നാൽ, പിഴവുകൾ തിരുത്തി മുന്നേറാനാണ് സുരേഷ് റെയ്ന നയിക്കുന്ന ടീമിെൻറ ലക്ഷ്യം. മികച്ച ബാറ്റിങ് നിരയാണ് ടീമിെൻറ കരുത്ത്. ഒമ്പതാം സീസണിൽ പവർപ്ലേയിൽ 70ലധികം റൺസടിച്ച ടീമാണിത്.
റെയ്ന, ആരോൺ ഫിഞ്ച്, ബ്രണ്ടൻ മക്കല്ലം, ദിനേശ് കാർത്തിക്, ഡ്വൈയ്ൻ സ്മിത്ത് എന്നിവർക്കൊപ്പം ജാസൺ റോയിയുമുണ്ട്. രണ്ട് മത്സരങ്ങളിലും കൊൽക്കത്തയെ തകർത്തതിെൻറ മാനസിക മുൻതൂക്കവും ഗുജറാത്തിന് കരുത്തേകുന്നു. മലയാളി അതിവേഗ ബൗളർ ബേസിൽ തമ്പിക്ക് ഇന്ന് അവസരം ലഭിക്കുമോയെന്നാണ് മലയാളികൾ കാത്തിരിക്കുന്നത്. മണിക്കൂറിൽ 140 കിലോമീറ്ററിന് മുകളിൽ സ്ഥിരമായി പെന്തറിയുന്ന ബേസിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രവൗൺ കുമാറും ധവാൽ കുൽക്കർണിയുമാണ് ടീമിലെ പ്രമുഖ പേസ് ബൗളർമാർ. മുനാഫ് പേട്ടലും മൻപ്രീത് ഗോണിയും അവസരം കാത്തിരിക്കുകയാണ്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റിെൻറ ക്ഷീണം മാറാത്ത രവീന്ദ്ര ജദേജ തുടക്കത്തിൽ പുറത്തിരിക്കും.
കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടാനൊരുങ്ങുകയാണ് ഗൗതം ഗംഭീർ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗംഭീറും റോബിൻ ഉത്തപ്പയും ചേർന്ന ഒാപണിങ് ബാറ്റിങ് ടീമിന് മികച്ച തുടക്കമേകുന്നവരാണ്. ഡാരൻ ബ്രാവോ, മനീഷ് പാണ്ഡെ, ക്രിസ് ലിൻ, യൂസുഫ് പത്താൻ എന്നിവരുമുണ്ട്. സ്പിന്നർമാരുടെ സമ്മേളനം കൂടിയാണ് കുതിരപ്പടയിൽ. ഷക്കീബുൽ ഹസൻ, പിയൂഷ് ചാവ്ല, കുൽദീപ് യാദവ്, സുനിൽ നരെയ്ൻ എന്നിവരിൽ ആരെ തെരഞ്ഞെടുക്കുെമന്നാണ് പ്രശ്നം. ഉമേഷ് യാദവ് വിശ്രമത്തിലായതിനാൽ ക്രിസ് വോക്ക്സിനാകും പേസ് ബൗളിങ്ങിെൻറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.