ഹൈദരാബാദ്: െഎ.പി.എൽ പത്താം സീസണിലെ മൂന്നാം സെഞ്ച്വറി ക്യാപ്റ്റൻ ഡേവിഡ് വാർണർ സ്വന്തം പേരിൽ കുറിച്ചേപ്പാൾ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് 48 റൺസ് ജയം. ഡേവിഡ് വാർണറിെൻറ സെഞ്ച്വറിയും (59 പന്തിൽ 126) കെയിൻ വില്യംസണിെൻറ (25 പന്തിൽ 40) കൂറ്റനടിയും ചേർന്നപ്പോൾ ഹൈദരാബാദ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 209 റൺസ്. 43 പന്തിലാണ് വാർണറുടെ സെഞ്ച്വറി. എട്ടു സിക്സും 10 ഫോറും അടങ്ങിയതാണ് ഇന്നിങ്സ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഏഴുവിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. ഉത്തപ്പ 53ഉം മനീഷ് പാണ്ഡെ 39ഉം റൺസെടുത്തു.
ടോസ് നേടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ശിഖർ ധവാനെ (29) ഒരറ്റത്ത് കൂട്ടുപിടിച്ച് ക്യാപ്റ്റൻ വാർണർ കൊൽക്കത്ത ബൗളർമാരെ അടിച്ചുപരത്തി. കെയിൻ വില്യംസണും (40) യുവരാജ് സിങ്ങും (6) പുറത്താകാെത നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.