മൊഹാലി: പ്ലേ ഒാഫ് പ്രതീക്ഷകളുമായി കൊൽക്കത്തക്കെതിരെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലിറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബിന് 167 റൺസ്. ക്യാപ്റ്റൻ ഗ്ലെൻ മാക്സ്വെല്ലിെൻറയും(44) വൃദ്ധിമാൻ സാഹയുടെയും (38) ഇന്നിങ്സിലാണ് പഞ്ചാബ് 167 റൺസെടുത്തത്. ടോസ്നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീർ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാർട്ടിൻ ഗുപ്റ്റിലും (12) മനാൻ വോറയും (25) പതിയെ തുടങ്ങിയെങ്കിലും ടീം സ്കോർ 39ൽ എത്തിനിൽക്കെ സുനിൽ നരെയ്നിെൻറ പന്തിൽ ഗുപ്റ്റിൽ പുറത്തായി. പിന്നാലെ ഷോൺ മാർഷിനെ(11) ക്രിക്സ് വോക്സും, മനൻവോറയെ(25) ഉമേഷ് യാദവും മടക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.
പിന്നീട് മൂന്നാം വിക്കറ്റിൽ, വിക്കറ്റ് കീപ്പർ സാഹയും(38) മറുവശത്ത് ക്യാപ്റ്റൻ മാക്സ്വെല്ലിെൻറയും ചെറുത്തുനിൽപാണ് ടീം സ്കോർ ഉയർത്തിയത്. അക്സർ പേട്ടലും(8) രാഹുലും(15 പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ക്രിക്സ് വോക്സ് രണ്ടും സുനിൽ നരെയ്നും ഉമേഷ് യാദവും ഒരോവിക്കറ്റ് വീതവും വീഴ്ത്തി.ടീമിെൻറ ടോപ് സ്കോറർ ഹാഷിം ആംലയില്ലാതെയായിരുന്നു പഞ്ചാബ് കളത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.