തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ ഓഫിസിൽ നേരിെട്ടത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗിെൻറ കാര്യങ്ങളാണ് സംസാരിച്ചത്. സുരക്ഷ ക്രമീകരണങ്ങൾ, സചിെൻറ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ പദ്ധതികൾ എന്നിവയും ചർച്ച െചയ്തു. ഉദ്ഘാടന മത്സരം നടക്കുന്ന കൊച്ചിയിൽ സുരക്ഷ ഒരുക്കാനായി പ്രത്യേക പൊലീസ് ബറ്റാലിയെൻറ സേവനം ലഭ്യമാക്കണമെന്ന് സചിൻ ആവശ്യപ്പെട്ടു.
സുരക്ഷ കാരണങ്ങളാൽ കൊച്ചി സ്റ്റേഡിയത്തിൽ സീറ്റിെൻറ എണ്ണം കുറച്ചിട്ടുണ്ട്. കൂടുതൽ സുരക്ഷ സേനയുണ്ടെങ്കിൽ സീറ്റ് വർധിപ്പിക്കാനാകും. അക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ, സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജി.സി.ഡി.എയുമായി സംസാരിക്കുന്നതാകും കൂടുതൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾക്ക് ഫുട്ബാൾ പരിശീലിപ്പിക്കുന്നതിനുള്ള ബ്ലാസ്റ്റേഴ്സിെൻറ പദ്ധതികളും സചിൻ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. സംസ്ഥാനത്തെ 33 കേന്ദ്രങ്ങളിലായി 1800 കുട്ടികൾക്ക് പരിശീലനം കിട്ടും. 400ലധികം പരിശീലകരെയും കായികാധ്യാപകരെയും നിയോഗിക്കും. ഇൗ പദ്ധതിയിൽ മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു. സ്പോർട്സ് േപ്രാത്സാഹിപ്പിക്കാൻ 14 ജില്ലകളിലും മികച്ച സ്റ്റേഡിയങ്ങൾ പണിയാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്േറ്റഴ്സിെൻറ ആദ്യ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചതായും എല്ലാവരുടെയും പിന്തുണ ടീമിന് വേണമെന്നും സചിന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സീസണിലും സചിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ അഞ്ജലി, ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വരുൺ ത്രിപുരാനേനി, ഡയറക്ടർ എൻ. പ്രസാദ് എന്നിവരോടൊപ്പമാണ് സചിൻ വന്നത്. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.