ലഖ്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കാനഡയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുക്കി. മന്‍ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, അജിത് കുമാര്‍ പാണ്ഡേ എന്നിവരാണ് കനേഡിയന്‍ വല കുലുക്കിയത്. 35ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ എത്തിയത്. ഗോള്‍പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ വീണുകിട്ടിയ അവസരം മന്‍ദീപ് സിങ് മുതലാക്കി. ഇതോടെ ഉണര്‍ന്നുകളിച്ച ടീം ഇടക്കിടെ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
പത്തു മിനിറ്റിനുശേഷം ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തി. കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ആധിപത്യം ഉറപ്പിച്ചു. മത്സരം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വരുണ്‍കുമാറിന്‍െറ വക മൂന്നാം ഗോള്‍ പിറന്നു. കനേഡിയന്‍ പ്രതിരോധ നിരയുടെ വീഴ്ചയില്‍നിന്ന് വീണുകിട്ടിയ പാസ് വരുണ്‍ കുമാര്‍ വലയിലത്തെിച്ചു. ഈ സമയമത്രയും ഇന്ത്യന്‍ ഗോളിക്ക് കാര്യമായ പണിയുണ്ടായിരുന്നില്ല. 63ാം മിനിറ്റിലാണ് കാനഡ നല്ളൊരു ആക്രമണം നടത്തിയത്.
എന്നാല്‍, ഇതും തട്ടിത്തെറിപ്പിച്ച് ഇന്ത്യന്‍ പ്രതിരോധം കരുത്തുകാണിച്ചു. 66ാം മിനിറ്റില്‍ ഇന്ത്യയുടെ അവസാന ഗോള്‍ എത്തി. പോസ്റ്റിന് തൊട്ടുമുന്നില്‍ ലഭിച്ച ബാള്‍ കനേഡിയന്‍ ഗോളിക്ക് അവസരങ്ങള്‍ നല്‍കാതെ അജിത് കുമാര്‍ പാണ്ഡേ ലക്ഷ്യത്തിലേക്കുതിര്‍ത്തു. ഇന്ത്യയുടെ അടുത്ത മത്സരം ശനിയാഴ്ച രാത്രി ഏഴിന് ഇംഗ്ളണ്ടിനെതിരെയാണ്. വ്യാഴാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാനെ തോല്‍പിച്ചു. ജര്‍മനി സ്പെയിനിനെയും (2-1) ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയെയും (4-2) പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.