തിരുവനന്തപുരം: വൈകല്യങ്ങളെ മറികടന്നതിെൻറ ആത്മവിശ്വാസവുമായാണ് ഫിദ ഫെബിൻ ‘കേതാരം’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയത്. കാഴ്ചക്കാരിയും കേൾവിക്കാരിയുമായല്ല, മന്ത്രിയടക്കം പെങ്കടുക്കുന്ന പരിപാടിയെ നയിക്കുന്ന അവതാരകയായിട്ടായിരുന്നു നിയോഗം. സംസ്ഥാനത്ത് ആദ്യമായി കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയ കുട്ടി എന്നതാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഫിദയെ ചടങ്ങിൽ വ്യത്യസ്തയാക്കിയത്. ജന്മനാ കേൾവി ശക്തി ഇല്ലാതിരുന്ന ഫെബിന് 2002 ഏപ്രിൽ 28 നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ നടത്തിയത്.
ജന്മനാ നഷ്ടമായ കേൾവിശക്തി തിരികെപ്പിടിച്ച ഫിദ പതർച്ചകളോ ഇടർച്ചകളോ ഇല്ലാെത തെൻറ ചുമതല ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. ഉദ്ഘാടകയായ മന്ത്രി കെ.കെ. ൈശലജയുടെ അടക്കം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് ഇപ്പോൾ തൃശൂർ എൻജിനീയറിങ് കേളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിദ്യാർഥിയായ ഫിദ വേദി വിട്ടത്. കോക്ലിയര്‍ ഇംപ്ലാൻറ് നടത്തിയ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിൽ ഏറെ ശ്രദ്ധനേടി. ശ്രവണ വൈകല്യങ്ങൾ പരിഹരിച്ച് 720 കുട്ടികളെയാണ് സർക്കാർ ശബ്ദത്തിെൻറ ലോകത്തേക്ക് കൊണ്ടുവന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം 132 കോക്ലിയര്‍ ഇംപ്ലാൻറ് നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് എട്ടുലക്ഷത്തോളം പേർ ഭിന്നശേഷിക്കാരായുണ്ട്. ഇതിൽ 82,000 പേർ കേൾവി വൈകല്യമുള്ളവരാണ്. ഇതിൽ തന്നെ 16,000 പേർ 19 വയസ്സിന് താെഴയുള്ളവരാണെന്നാണ് കണക്ക്.
ശിശുക്കളിലെ കേൾവി പരിശോധന കാണാൻ തൈക്കാട് ആശുപത്രിയിൽ ബ്രെറ്റ് ലീ എത്തി
ജനിച്ച് മാസത്തിനുള്ളില്‍ കേള്‍വി പരിശോധനക്ക് വിധേയരാക്കുന്ന കുട്ടികളെ കാണാൻ ആസ്‌ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ബ്രെറ്റ് ലീ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തി. കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതിയായ ‘കാതോര’ത്തിെൻറ ഉദ്ഘാടന ശേഷമാണ് ഗ്ലോബല്‍ ഹിയറിങ് അംബാസഡറായ ബ്രെറ്റ് ലീ ആശുപത്രി സന്ദർശിക്കാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസത്തെ ആശുപത്രി അധികൃതരും ജീവനക്കാരും സ്നേഹാദരവോടെ എതിരേറ്റു. ആശുപത്രിയിലെ യൂനിവേഴ്‌സല്‍ ഹിയറിങ് സ്‌ക്രീനിങ് യൂനിറ്റിലെ പ്രവര്‍ത്തനങ്ങൾ അദ്ദേഹം നേരിട്ട് മനസ്സിലാക്കി. നിരവധി കുഞ്ഞുങ്ങളെ ജനിച്ച് മാസത്തിനുള്ളില്‍ കേള്‍വി പരിശോധനക്ക് വിധേയരാക്കുന്നത് അദ്ദേഹം നേരിൽ കണ്ടു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ഇത്തരത്തില്‍ പരിശോധനക്കുള്ള സംവിധാനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.