കൽപറ്റ: പുതുവർഷത്തിൽ കേരളത്തെ കാത്തിരിക്കുന്നത് രാജ്യാന്തര ക്രിക്കറ്റ് ഉത്സവം. ഇന്ത്യ ‘എ’ക്കെതിരായ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ട് ‘എ’ടീമിെൻറ ടെസ്റ്റ്, ഏകദിന മ ത്സരങ്ങളുടെയെല്ലാം വേദി കേരളം. ജനുവരി 23 മുതൽ 31 വരെ അഞ്ച് ഏകദിനങ്ങൾക്ക് തിരുവനന്തപുരമാണ് വേദി. തുടർന്ന് നടക്കുന്ന രണ്ടു ചതുർദിന ടെസ്റ്റ് മത്സരങ്ങൾക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയും വേദിയാവും.
പരമ്പരക്കുള്ള ഇംഗ്ലണ്ട് ‘എ’ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദേശീയ താരങ്ങളായ സാംബില്ലിങ്സ്, ഒല്ലി പോപ്, ബെൻ ഡക്കറ്റ്, ഡൊമിനിക് ബെസ് തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നതാണ് ടീം. ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.
ജനുവരി 23, 25, 27, 29,31 ദിവസങ്ങളിലാണ് തിരുവനന്തപുരം വേദിയാവുന്ന ഏകദിന മത്സരങ്ങൾ. ഫെബ്രുവരി ഏഴു മുതൽ 10 വരെയും, 13മുതൽ 16 വരെയുമാണ് കൃഷ്ണഗിരിയിലെ ചതുർദിന ടെസ്റ്റ്. ദക്ഷിണാഫ്രിക്ക ‘എ’ ടീം പര്യടനത്തിനു ശേഷം കൃഷ്ണഗിരിയിലെത്തുന്ന രാജ്യാന്തര മത്സരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.