ന്യൂഡൽഹി: 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവിൽ മൈതാനത്തോട് വിടപറഞ്ഞ ആശിഷ് നെഹ്റക്ക് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രശംസ. കൂടെ കളിച്ചവരിൽ ഏറ്റവും സമർഥനായ കളിക്കാരനായിരുന്നു നെഹ്റയെന്നാണ് നായകെൻറ വിശേഷണം.
‘‘18 വർഷം ഒരു പേസ് ബൗളറായി ഗ്രൗണ്ടിലുണ്ടാവുകയെന്നത് വലിയ കാര്യമാണ്. പുതു തലമുറ കളിക്കാർക്ക് എന്നും പ്രോത്സാഹനം നൽകിയിരുന്നുവെന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ പ്ലസ്പോയൻറ് . ചില നിർണായക സമയത്ത് നെഹ്റയുടെ ബൗളിങ് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്’’ -കോഹ്ലി പറഞ്ഞു. മത്സരത്തിന് തൊട്ടുമുമ്പ് എം.എസ്. ധോണിയും കോഹ്ലിയും ചേർന്ന് നെഹ്റക്ക് ഉപഹാരം നൽകി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.