റമദാൻ ആശംസനേർന്നു; ക്രിക്കറ്റ്​ താരത്തിന്​ സൈബർ ആക്രമണം

കൊൽക്കത്ത: റമദാൻ ആശംസനേർന്ന ഇന്ത്യൻ ക്രിക്കറ്റ്​ താരം മനോജ്​ തിവാരിക്ക്​ നേരെ വർഗീയ വാദികളുടെ സൈബർ ആക്രമണ ം. റമദാൻ ആശംസക്കൊപ്പം മുസ്​ലിം വേഷത്തിലുള്ള ചിത്രവും​ മനോജ്​ തിവാരി ഫേസ്​ബുക്കിൽ പങ്കുവെച്ചിരുന്നു.

താ ങ്കളെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്യുകയാണെന്നും രാഷ്​ട്രീയത്തിലിറങ്ങാനുള്ള ​ മുന്നൊരുക്കത്തിൻെറ ഭാഗമായുള്ള നാടകമാണെന്നും ആരോപിച്ച്​ നിരവധി പേർ കമൻറ്​ ചെയ്​തു. വംശീയ പരാമർശങ്ങളടങ്ങിയ നിരവധി കമൻറുകളും പോസ്​റ്റിന്​ താഴെയുണ്ട്​.

എന്നാൽ നിങ്ങളൊരു നല്ല മനുഷ്യനാണെങ്കിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്ന അടിക്കുറിപ്പോ​െട മനോജ്​ തിവാരി വിവിധ​ ആചാരങ്ങളുടെ വേഷങ്ങളിലുള്ള ചിത്രം പോസ്​റ്റ്​ ചെയ്​ത്​ ഇതിന്​ മറുപടി നൽകി.

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന്​ ട്വൻറി 20യിലും മനോജ്​ തിവാരി കളത്തിലിറങ്ങിയിട്ടുണ്ട്​. ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ്​, കൊൽക്കത്ത നൈറ്റ്​ റേഡേഴ്​സ്​, പുനെ സൂപ്പർ ജയൻറ്​സ്​, കിംഗ്​സ്​ ഇലവൻ പഞ്ചാബ്​ എന്നീ ഐ.പി.എൽ ടീമുകളുടെയും ജഴ്​സിയണിഞ്ഞിട്ടുണ്ട്​​.

Tags:    
News Summary - manjoj thiwari ramadan cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.