െഎ.പി.എൽ 10ാം സീസണിന് കൊടിയേറുേമ്പാൾ ആരാധകർക്ക് നിരാശയായി സൂപ്പർ താരങ്ങളുടെ അസാന്നിധ്യവും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മുതൽ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ടുകാരൻ എബി ഡിവില്ലിയേഴ്സ് വരെ പരിക്കിെൻറ പിടിയിലായതോടെ വെടിക്കെട്ടില്ലാത്ത പൂരംപോലെയാവുമോ ഇൗ സീസൺ.
- വിരാട് കോഹ്ലി (ബാംഗ്ലൂർ): നായകെൻറ പരിക്ക് ബാംഗ്ലൂരിന് കനത്തനഷ്ടം. റാഞ്ചി ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ കോഹ്ലിയുടെ കാര്യം രണ്ടാഴ്ചക്കകം തീരുമാനിക്കാമെന്ന് ബി.സി.സി.െഎ. അഞ്ചോ ആറോ കളിയിൽ കോഹ്ലിയില്ലാതെയാവും ആർ.സി.ബി ഇറങ്ങുക.
-
- എബി ഡിവില്ലിയേഴ്സ് (ബാംഗ്ലൂർ): പുറംവേദനയെ തുടർന്ന് താരത്തിന് കൂടുതൽ വിശ്രമം വേണമെന്ന് കോച്ച് ഡാനിയേൽ വെറ്റോറി.
- ലോകേഷ് രാഹുൽ (ബാംഗ്ലൂർ): ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ലോകേഷിന് സീസൺ പൂർണമായും നഷ്ടമാവും.
- ക്വിൻറൺ ഡികോക് (ഡൽഹി): വിരലിനേറ്റ പരിക്കു കാരണം ഡികോക് പിൻവാങ്ങി.
- മുരളി വിജയ് (പഞ്ചാബ്): തോളിന് പരിക്കേറ്റ വിജയിന് ശസ്ത്രക്രിയ നിർദേശിച്ചു. ജൂൈലയിൽ മാത്രം തിരിച്ചുവരവ്.
- മാർടിൻ ഗുപ്റ്റിൽ (പഞ്ചാബ്): സീസൺ പൂർണമായും നഷ്ടം. പേശീവേദനയെ തുടർന്ന് വിശ്രമത്തിലായ ഗുപ്റ്റിലിന് ചാമ്പ്യൻസ് ട്രോഫിയിൽ മാത്രം മടങ്ങിവരവ്.
- ഡ്വെയ്ൻ ബ്രാവോ (ഗുജറാത്ത്): സീസണിലെ ആദ്യ ഘട്ടങ്ങൾ നഷ്ടമാവും. പേശീ വേദനയെ തുടർന്ന് വിശ്രമത്തിലായ ബ്രാവോ അഞ്ച്-ആറ് മത്സരങ്ങൾക്കുശേഷം ടീമിനൊപ്പം ചേരും.
- മിച്ചൽമാർഷ് (പുണെ): ഇന്ത്യൻ പരമ്പരക്കിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ മാർഷിന് െഎ.പി.എൽ സീസണും ചാമ്പ്യൻസ് ട്രോഫി, ആഷസ് പരമ്പര എന്നിവയും നഷ്ടമാവും.
- രവീന്ദ്ര ജദേജ (ഗുജറാത്ത്): ആദ്യ ഒന്നോ രണ്ടോ മത്സരങ്ങൾക്കുശേഷം തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. സീസണിൽ ഉജ്ജ്വല ഫോമിലുള്ള താരം.
- ആർ. അശ്വിൻ (പുെണ): സീസൺ പൂർണമായും നഷ്ടം. എട്ടാഴ്ച വിശ്രമമാണ് നിർദേശിച്ചത്. തിരിച്ചുവരവ് ജൂണിൽ.
- ഉമേഷ് യാദവ് (കൊൽക്കത്ത): ആദ്യ രണ്ടുകളി കഴിഞ്ഞ് തിരിച്ചെത്തും. 13ന് പഞ്ചാബിനെതിരായ ഹോം മാച്ചിൽ യാദവ് കളിക്കുമെന്ന് ടീം മാനേജ്മെൻറ്.
- ടിം സൗത്തി (മുംബൈ): പേശീവേദനയെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽനിന്ന് പുറത്തായ കിവീസ് താരത്തിെൻറ വിശദാംശങ്ങൾ മുംബൈക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.