ഹൈദരാബാദ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് ബി.എം.ഡബ്ലിയു കാർ സമ്മാനമായി നൽകുമെന്ന് ഹൈദരാബാദിലെ വ്യവസായി വി ചാമുണ്ഡേശ്വരനാഥ്. വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിൻെറ മികച്ച പ്രകടനമാണ് കാർ സമ്മാനിക്കാൻ കാരണം. ആന്ധ്ര രഞ്ജി ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് ചാമുണ്ഡേശ്വരനാഥ്. 2007ൽ ഇദ്ദേഹം മിതാലിക്ക് ഷെവർലെ കാർ സമ്മാനമായി നൽകിയിരുന്നു. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന് കഴിഞ്ഞ വർഷം ബാഡ്മിൻറൺ താരം പി.വി. സിന്ധുവിനും ചാമുണ്ഡേശ്വരനാഥ് ബിഎംഡബ്ലിയു കാർ സമ്മാനിച്ചിരുന്നു.
അതേസമയം വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ടീം ഓഫ് ദ ടൂർണമെന്‍റിനെ ഐ.സി.സി പ്രഖ്യാപിച്ചപ്പോൾ മിതാലി രാജിനെയാണ് ലോക ഇലവന്‍റെ നായികയായി തെരഞ്ഞെടുത്തത്. മിതാലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗറും ദീപ്തി ശർമ്മയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പിൽ മിതാലിയുടെ കീഴിൽ ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. 402 റണ്‍സാണ് ടൂർണമെന്‍റിൽ മിതാലി നേടിയത്. 2009 ലും മിതാലിയെ ലോക ഇലവന്‍റെ നായികയായി ഐ.സി.സി തെരഞ്ഞെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.