കതുനായകെ (ശ്രീലങ്ക): ക്യാപ്റ്റൻ മിതാലി രാജ് തകർപ്പൻ സെഞ്ച്വറിയുമായി (125) കളംനിറഞ്ഞിട്ടും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്കു തോൽവി. ആദ്യ രണ്ടു കളികളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ മൂന്നു വിക്കറ്റിനാണ് മൂന്നാം ഏകദിനം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിതാലിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിെൻറയും ഒാപണർ സ്മൃതി മന്ദാനയുടെ അർധ സെഞ്ച്വറിയുടെയും (51) കരുത്തിൽ 50 ഒാവറിൽ അഞ്ചു വിക്കറ്റിന് 253 റൺസെന്ന മികച്ച സ്കോർ കണ്ടെത്തിയെങ്കിലും ലങ്ക ഒരു പന്ത് ബാക്കിയിരിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇന്ത്യൻ നായികയുടെ സെഞ്ച്വറിക്ക് തങ്ങളുടെ നായിക ചമാരി അട്ടപ്പട്ടുവിെൻറ സെഞ്ച്വറിയിലൂടെയാണ് (115) ലങ്ക മറുപടി നൽകിയത്. ഹാസിനി പെരേരയുമായി (45) ചേർന്ന് ഒാപണിങ് വിക്കറ്റിൽ 101 റൺസ് ചേർത്ത ലങ്ക പിന്നീട് പതറിയെങ്കിലും ഒടുവിൽ വിജയത്തിലെത്തുകയായിരുന്നു. അവസാന ഒാവറിൽ മൂന്നു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ ആറു റൺസ് വേണ്ട ഘട്ടത്തിൽ ഒമ്പതാം നമ്പറിൽ ഇറങ്ങിയ കവിഷ ദിഹാരി (12 നോട്ടൗട്ട്) ദീപ്തി ശർമയുടെ അഞ്ചാം പന്ത് അതിർത്തി കടത്തി ടീമിന് ജയം സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.