ലണ്ടൻ: ഫൈനലിൽ ഇംഗ്ലണ്ടിനോട് േതാറ്റെങ്കിലും രണ്ടുതവണ ഇന്ത്യൻ ടീമിനെ ലോകകപ്പ് കലാശപ്പോരാട്ടത്തിലെത്തിച്ച ക്യാപ്റ്റൻ മിതാലി രാജ് ശുഭപ്രതീക്ഷയിലാണ്. ഇന്ത്യൻ വനിത ക്രിക്കറ്റിെൻറ ഭാവി സുവർണമായിരിക്കുമെന്നും അതിനുള്ള അടിത്തറയൊരുക്കാൻ തെൻറ നേതൃത്വത്തിലുള്ള സംഘത്തിനായിട്ടുണ്ടെന്നും മിതാലി രാജ് പറഞ്ഞു. ‘‘ പുതിയ തലമുറക്ക് മികച്ച പ്രചോദനമാണ് ഇൗ വനിത സംഘം നൽകിയത്. ഭാവിയിലെ മികച്ച താരങ്ങൾ വളർന്നുവരാനാവശ്യമായ അടിത്തറ ഇൗ വനിതകൾ പടുത്തുകഴിഞ്ഞു. കിരീടം കൈവിെട്ടങ്കിലും ടൂർണമെൻറിൽ മികച്ച പ്രകടനമായിരുന്നു സഹതാരങ്ങൾ പുറത്തെടുത്തത്’’- 34 കാരിയായ മിതാലി പറഞ്ഞു.
‘‘തോറ്റെങ്കിലും പൊതുസമൂഹം മികച്ച പിന്തുണയാണ് നൽകുന്നത്. ബി.സി.സി.െഎ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചിരുന്നു. കിരീടം നഷ്ടപ്പെെട്ടന്ന വേദനയുണ്ടെങ്കിലും ടീമിനായി ഒാരോ താരവും മികച്ച കളി പുറത്തെടുത്തു എന്നതിൽ സന്തോഷമുണ്ട്’’- ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ഫൈനലിൽ വിജയം ഉറപ്പിച്ചിരുന്ന ഇന്ത്യ, അവസാനനിമിഷം കളികൈവിടുകയായിരുന്നു. 229 റൺസ് വിജയലക്ഷ്യമുമായിറങ്ങിയ ഇന്ത്യ 191-3 എന്ന നിലയിൽ വിജയത്തിലേക്ക് കുതിക്കവെ, 28 റൺസെടുക്കുന്നതിനിടയിൽ ഏഴ് വിക്കറ്റ് കളഞ്ഞ് ഒമ്പത് റൺസിന് തോൽവി വഴങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.