ഇംഗ്ലണ്ട്​ ഭേദപ്പെട്ട നിലയിൽ; മൊയീൻ അലിക്ക്​ സെഞ്ചുറി

ചെന്നൈ: കൊടുങ്കാറ്റടിച്ച തീരത്ത് പ്രതിരോധത്തിന്‍െറ മതില്‍ കെട്ടി ഒരിക്കല്‍കൂടി മുഈന്‍ അലി രക്ഷകനായപ്പോള്‍ ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ളണ്ടിന് ആദ്യ ദിനം മാന്യമായ സ്കോര്‍. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ശേഷം ഇന്ത്യന്‍ ബൗളിങ്ങിനെ ആത്മവിശ്വാസത്തോടെ നേരിട്ട ഇംഗ്ളീഷ് മധ്യനിരയാണ് മുങ്ങിപ്പോകുമായിരുന്ന ഇംഗ്ളണ്ട് കപ്പല്‍ നേരെയാക്കിയത്. കളി നിര്‍ത്തുമ്പോള്‍ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന മുഈന്‍െറ ബലത്തില്‍ ഇംഗ്ളണ്ട് നാല് വിക്കറ്റിന് 284 റണ്‍സെടുത്തു.

ഇംഗ്ളണ്ടിനൊപ്പമായിരുന്നു ഇക്കുറിയും ടോസ് ഭാഗ്യം.  ഇന്നിങ്സിലെ ആദ്യ പന്തു തന്നെ റെക്കോഡിലേക്കായിരുന്നു വഴി തുറന്നത്. ഉമേഷ് യാദവിന്‍െറ ആദ്യ പന്തില്‍ രണ്ടു റണ്‍സെടുത്ത കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികച്ചു. പക്ഷേ, ഏഴു റണ്‍സിന്‍െറ ആയുസ്സേ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനുണ്ടായിരുന്നുള്ളൂ. ഭുവനേശ്വര്‍ കുമാറിനു പകരം ടീമിലത്തെിയ ഇശാന്ത് ശര്‍മയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പിടിച്ച് കീറ്റണ്‍ ജെന്നിങ്സ് പുറത്ത്.

17 പന്തില്‍ വെറും ഒരു റണ്‍സേ ജെന്നിങ്സിന് നേടാനായുള്ളൂ. 14 റണ്‍സു കൂടി ചേര്‍ത്തപ്പോള്‍ കപ്പിത്താനും വീണു. ജദേജയുടെ പന്തില്‍ സ്ലിപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുക്കിനെ പിടികൂടി. തകര്‍ച്ചയിലേക്ക് പതിക്കുകയാണെന്നു തോന്നിച്ച ഇംഗ്ളണ്ട് ഇന്നിങ്സിനെ ജോ റൂട്ടും മുഈന്‍  അലിയും കൂടി രക്ഷിച്ചെടുക്കുന്ന കാഴ്ചയാണ് ഒരാഴ്ച മുമ്പ് വര്‍ധ കൊടുങ്കാറ്റില്‍ വിറച്ച എം.എ ചിദംബരം സ്റ്റേഡിയം കണ്ടത്.

മൂന്നാം വിക്കറ്റില്‍ 146 റണ്‍സ് തികച്ച ശേഷമാണ് ഈ കൂട്ടുകെട്ട് വഴി പിരിഞ്ഞത്. 88 റണ്‍സെടുത്ത ജോ റൂട്ടിനെ വിക്കറ്റിനു പിന്നില്‍ പാര്‍ഥിവ് പട്ടേലിന്‍െറ കൈയിലത്തെിച്ച ജദേജയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് കൊണ്ടുവന്നത്. വൈകാതെ മുഈന്‍  പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ അഞ്ചാമത്തെയും സെഞ്ച്വറി തികച്ചു.

 

Tags:    
News Summary - Moeen Ali century hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.