മുംബൈ: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭാര്യയുടെയും കുഞ്ഞിന്‍െറയും ഫോട്ടോ കണ്ട് വിമര്‍ശന ശരമെയ്തവര്‍ക്ക് ചൂടന്‍ മറുപടിയുമായി ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നായിരുന്നു മര്യാദ പഠിപ്പിക്കാനിറങ്ങിയ ആരാധകരോട് ഷമിയുടെ വാക്കുകള്‍. ഡിസംബര്‍ 23 നാണ് ഷമി തന്‍െറ ഫേസ്ബുക് പേജില്‍ ഭാര്യ ഹസിന്‍ ജഹാനും കുഞ്ഞുമൊത്ത് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അപ്പോള്‍ മുതല്‍ തുടങ്ങിയ വിമര്‍ശനവും ശകാരവും കേട്ട് സഹികെട്ടപ്പോള്‍ താരംതന്നെ ട്വീറ്റുമായി രംഗത്തിറങ്ങുകയായിരുന്നു. മുസ്ലിംകളില്‍ ചിലരുപയോഗിക്കുന്ന പരമ്പരാഗത വേഷമായ ഹിജാബ് ധരിക്കാതെ, കൈയിറക്കമില്ലാത്ത ഉടുപ്പും ധരിച്ച് നില്‍ക്കുന്ന ഹസിന്‍ ജഹാന്‍െറ ചിത്രമാണ് ഷമി ആരാധകരെ ചൊടിപ്പിച്ചതെന്ന് കമന്‍റുകള്‍ വ്യക്തമാക്കുന്നു. വേഷത്തെ ‘അനിസ്ലാമികം’ എന്നാണ് പലരും വിശേഷിപ്പിച്ചത്. കൊല്‍ക്കത്തയില്‍നിന്നുള്ള പഴയ മോഡലാണ് ഹസിന്‍ ജഹാന്‍.
കമന്‍റുകള്‍ കണ്ട ഷമി ആദ്യം അമ്പരന്നു. പിന്നീടായിരുന്നു രോഷം പൂണ്ട മറുപടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘‘എന്‍െറ ഭാര്യയും മകളും എന്‍െറ ജീവിത പങ്കാളികളാണ്. അതുകൊണ്ടുതന്നെ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും എനിക്ക് നന്നായി അറിയാം’’ എന്നായിരുന്നു അത്. സുഹൃത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.