റാഞ്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദിൻെറ അത്താഴവിരുന്നിന് ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ് ധോണിക്ക് ക്ഷണം. രാഷ ്ട്രപതിയുടെ മൂന്ന് ദിവസത്തെ ജാർഖണ്ഡ് സന്ദർശനത്തിലാണ് രാജ്ഭവനിൽ താമസിക്കുന്ന അദ്ദേഹത്തെ മുൻ ഇന്ത്യൻ ക്യാപ്റ ്റൻ സന്ദർശിച്ചത്. കനത്ത മഴയെത്തുടർന്ന് രാഷ്ട്രപതിയുടെ ഗുംല ജില്ല സന്ദർശനം റദ്ദാക്കപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ധോണിക്ക് അവസരം നൽകിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ചർച്ചക്കിടെ സൈനികരോടൊപ്പം പ്രവർത്തിക്കാൻ പോയ ധോണിയെ പിന്നീട് 'കാണാതായിരുന്നു'. എന്നാൽ ഈ ഈ ആഴ്ച ധോണി പുറത്തെത്തി. ആദ്യം ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (ജെ.എസ്.സി.എ) സ്റ്റേഡിയത്തിൽ ബില്യാർഡ് കളിക്കാനാണ് മുൻ ഇന്ത്യൻ നായകൻ എത്തിയത്. ജെ.എസ്.സി.എ സ്റ്റേഡിയത്തിലെ ഇൻഡോർ കാമ്പസിൽ സമയം ചെലവഴിക്കുന്നതിനിടെ ധോണിയെ ശാന്തനായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൻെറ എല്ലാമായിരുന്ന താരം ഇപ്പോൾ അവധി ആഘോഷത്തിലാണ്. അടുത്തിടെ ധോണി സുഹൃത്തുക്കളോടൊപ്പം തെരുവുകളിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.