ഒക്ടോബർ-നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിൽ മഹേന്ദ്ര സിങ് ധോനി ഇടംപിടിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. ആഘോഷങ്ങളേതുമില്ലാതെ നിശബ്ദനായാകും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരമിക്കുകയെന്നും ഗാവസ്കർ പറഞ്ഞു.
ആസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ധോനിയുമുണ്ടാകണമെന്നാണ് എൻെറ ആഗ്രഹം. എന്നാൽ അതിനുള്ള സാധ്യത നിലവിലില്ല. വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നയാളല്ല ധോനി. ഇപ്പോഴത്തെ സാഹചര്യത്തിൽ ധോനി നിശബ്ദനായാകും ക്രിക്കറ്റിൽ നിന്ന് വിരമിക്കുക -ഗാവസ്കർ ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ധോനിയുടെ ഐ.പി.എല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും ലോകകപ്പ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തുകയെന്ന് കോച്ച് രവിശാസ്ത്രി പറഞ്ഞിരുന്നു. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തി ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു മുൻ ഇന്ത്യൻ നായകൻ. എന്നാൽ മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഐ.പി.എൽ കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ നീട്ടിവെച്ച സ്ഥിതിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിനൊപ്പമുണ്ടായിരുന്ന ധോനി, പരിശീലനം മതിയാക്കി റാഞ്ചിയിലെ വീട്ടിലാണ്. ഇതോടെ ധോനിയുടെ തിരിച്ചുവരവ് പ്രതിസന്ധിയിലായിരിക്കുകയാണ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.