ന്യൂഡൽഹി: തനിക്കെതിരെ കളിച്ച ഇന്ത്യൻ താരങ്ങൾ അവരുടെ വൃക്തിഗത നേട്ടങ്ങൾക്ക് വേണ്ടി സെഞ്ച്വറികൾ അടിച്ചു കൂട ്ടിയപ്പോർ പാകിസ്താൻ താരങ്ങൾ ടീമിന് വേണ്ടി കളിക്കുകയായിരുന്നുവെന്ന് മുൻ പാക് നായകൻ ഇൻസിമാമുൽ ഹഖ്. മുൻ പ ാകിസ്താൻ സഹതാരമായിരുന്ന റമീസ് രാജയോട് യൂട്യൂബ് ചാനലിൽ സംസാരിക്കുേമ്പാഴായിരുന്നു ഇൻസിമാമുൽ ഹഖിെൻറ പ് രസ്താവന.
ഇന്ത്യക്കെതിരെ കളിച്ചപ്പോഴെല്ലാം അവരുടെ ബാറ്റിങ് നിര നമ്മളേക്കാൾ മികച്ചതാണെന്നായിരുന്നു വെപ്പ്. നമ്മുടെ താരങ്ങൾ 30ഒാ 40ഒാ റൺസെടുത്താൽ അതെല്ലാം ടീമിന് വേണ്ടിയായിരുന്നു. എന്നാൽ, ഇന്ത്യൻ താരങ്ങൾ 100 റൺസെടുത്താൽ പോലും അവർ കളിച്ചത് അവരവരുടെ നേട്ടത്തിന് വേണ്ടിയായിരുന്നു. അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം -അദ്ദേഹം ആരോപിച്ചു.
സഹതാരങ്ങൾ ഫോമിലല്ലായിരുന്നപ്പോഴും ഇമ്രാൻ ഖാൻ അവർക്ക് പിന്തുണയുമായി എപ്പോഴുമുണ്ടായിരുന്നത് കൊണ്ടാണ് എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന നായകനായി അദ്ദേഹം മാറിയതെന്ന് ഇൻസിമാം പറഞ്ഞു. ഒാരോ താരങ്ങളിൽ നിന്നും ടീമിന് വേണ്ടി എന്തൊക്കെ നേടിയെടുക്കാം എന്ന് അറിയാവുന്ന നായകനായിരുന്നു ഇമ്രാനെന്നും മുൻ പാക് നായകൻ കൂട്ടിച്ചേർത്തു.
1992ൽ പാകിസ്താൻ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത നായകനും നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് കീഴിലാണ് ഇൻസിമാം ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇൻസിമാമുൽ ഹഖിെൻറ പ്രസ്താവനക്ക് മറുപടിയുമായി നിലവിൽ ഇന്ത്യൻ താരങ്ങൾ ആരും രംഗത്തു വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.