രണ്ടാം ടെസ്റ്റിലും പാകിസ്താന്‍ ജയത്തിലേക്ക്

അബൂദബി: ഒരു ദിവസം മുഴുനീളത്തില്‍ കിടക്കവേ ശേഷിക്കുന്ന ആറു വിക്കറ്റുമായി 285 റണ്‍സെന്ന കടമ്പ താണ്ടാന്‍ വെസ്റ്റിന്‍ഡീസിനാവുമോ...?
സമീപകാല പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലും സ്വാഭാവികമായ പരാജയത്തിലേക്കു നീങ്ങുകയാണ് വെസ്റ്റിന്‍ഡീസ്.

457 റണ്‍സെന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്‍െറ വിലപ്പെട്ട നാല് വിക്കറ്റുകള്‍ 171 റണ്‍സിനുള്ളില്‍ വീണുകഴിഞ്ഞു. ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്‍െറ 67 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍നിന്ന് കരീബിയന്‍സിനെ രക്ഷിച്ചത്. 41 റണ്‍സുമായി ജെര്‍മെയ്ന്‍ ബ്ളാക്വുഡും 17 റണ്‍സുമായി റോസ്റ്റണ്‍ ചേസുമാണ് ക്രീസില്‍.

 

Tags:    
News Summary - pak, windies cricket test,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.