ഇസ്ലാമാബാദ്: ലോകകപ്പിൽ തങ്ങളെ ബഹിഷ്ക്കരിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തിനെതിരെ തയ്യാറെടുപ്പ് നടത്തിയതായി പാ കിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). ബുധനാഴ്ച ദുബൈയിൽ തുടങ്ങുന്ന ഐ.സി.സി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്.
പി. സി.ബി ചെയർമാൻ ഇഹ്സാൻ മാനി, എം.ഡി. വസീം ഖാൻ, സി.ഒ.ഒ സുബ്ഹാൻ അഹ്മദ് എന്നിവർ വിവിധ യോഗങ്ങളിലും വർക്ക്ഷോപ്പുകളിലുമായി പങ്കെടുക്കും. ഇരുരാജ്യങ്ങളും നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റുമുട്ടേണ്ട അവസ്ഥയുണ്ടായാൽ ഇന്ത്യൻ നിലപാട് എന്തായിരിക്കുമെന്ന് പി.സി.ബി വൃത്തങ്ങൾ ചോദിച്ചു.
തീവ്രവാദത്തെ പിന്തുണക്കുന്ന അംഗരാജ്യത്തെ ലോകകപ്പിൽ നിന്ന് പുറത്താക്കാൻ ഐ.സി.സിയോട് ആവശ്യപ്പെട്ട് ബി.സി.സി.ഐ കത്ത് അയച്ചിരുന്നു. രാജ്യത്തിൻെറ പേര് കത്തിൽ പരാമർശിച്ചിട്ടില്ല. ഭീകരത വളർത്തുന്ന രാജ്യവുമായി ബന്ധം ഇല്ലാതാക്കാൻ മറ്റു ക്രിക്കറ്റ് ബോർഡിനോടും ബി.സി.സി.ഐ ആവശ്യം ഉന്നയിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ ഇന്ത്യൻ പ്രതിനിധിസംഘം വിഷയം ഉയർത്തും. വംശീയ അധിക്ഷേപത്തിൽ നാല് മത്സരങ്ങളിൽ വിലക്ക് നേരിടുന്ന പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിൻെറ കാര്യവും പി.സി.ബി ഈ യോഗത്തിൽ ഉന്നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.