സിഡ്നി: ആസ്േട്രലിയൻ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ഇന്ത്യൻ കൗമാര താരം പൃഥ്വി ഷാക്ക് പരിക്ക്. കണങ്കാലിന് പരിക്കേറ്റ് കളംവിട്ട താരത്തിന് ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാവുമെന്നുറപ്പായി. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്.
15ാം ഒാവറിൽ അശ്വിെൻറ പന്ത് മാക്സ് ബ്രിയാൻറ് സിക്സറിന് പറത്തിയത് ഷാ തടയാൻ ശ്രമിക്കുേമ്പാൾ അടിതെറ്റി. നടക്കാൻ ശ്രമിച്ചെങ്കിലും വേദനകൊണ്ട് പുളഞ്ഞ ഷായെ മെഡിക്കൽ സംഘം താങ്ങിയാണ് പവിലിയനിലേക്ക് കൊണ്ടുപോയത്. ഇതോടെ ഒാപണിങ്ങിലേക്ക് മുരളി വിജയിയെ തിരിച്ചുവിളിച്ചേക്കും. ശിഖർ ധവാനെയൊ മായങ്ക് അഗർവാളിനെയോ പകരം സ്ക്വാഡിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.