തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സൗരാഷ്ട്രക്ക് ഏഴ് റൺസിെൻറ നിർണായക ലീഡ്. കേരളത്തിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 225 പിന്തുടർന്ന സൗരാഷ്ട്ര 232 റൺസിന് പുറത്തായി. കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി മൂന്നും കെ.സി. അക്ഷയ്, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റും നേടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലാണ് കേരളം.
12 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീെൻറ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 29 റണ്‍സോടെ ജലജ് സക്സേനയും 27 റണ്‍സോടെ രോഹന് പ്രേമുമാണ് ക്രീസിൽ. 37 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്രക്ക് ഓപണര്‍മാര്‍ സ്വപ്നതുല്യ തുടക്കമാണ് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശീയ റോബിന് ഉത്തപ്പയും (86) സ്നെല്‍ പട്ടേലും (49) ഒന്നാം വിക്കറ്റിൽ 107 റൺസിെൻറ കൂട്ടുകെട്ടുയർത്തി. 120 പന്ത് നേരിട്ട ഉത്തപ്പ 10 ഫോറും അഞ്ച് സിക്സും നേടി.
പിന്നീട് കേരള ബൗളർമാർ തിരിച്ചടിച്ചതോടെ സൗരാഷ്ട്ര ഏഴിന് 178 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയതോടെ കേരളം ലീഡ് പ്രതീക്ഷയിലായി. എന്നാൽ, വാലറ്റത്ത് ജയ് ചൗഹാനും (30 നോട്ടൗട്ട്) ജയ്ദേവ് ഉനദ്കട്ടും (26) ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് സൗരാഷ്ട്രക്ക് ഏറെ നിര്‍ണായകമായേക്കാവുന്ന ലീഡ് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.