നാഗ്പൂർ: ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ ബാറ്റിങ്, ബൗളിങ് നിരകളുടെ പട നയിച്ച രണ്ടുപേർ ഇരുവശത്തായി അണിനിരക്കുന്ന രഞ്ജി ട്രോഫി കലാശപ്പോരിന് നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് ഇന്ന് തുടക്കം. ഉമേഷ് യാദവിെൻറ ബൗളിങ് മികവിൽ തകർപ്പൻ ഫോം തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ വിദർഭയും ചേതേശ്വർ പുജാരയുടെ സൗരാഷ്ട്രയും തമ്മിലാണ് മത്സരം. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്ത് നിറച്ച് ഉടനീളം മിന്നും ഫോം തുടരുന്ന ഇരുടീമുകളും നേരത്തേ ഗ്രൂപ്ഘട്ടത്തിൽ മാറ്റുരച്ചപ്പോൾ സമനിലയിൽ കലാശിച്ചിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോഡുമായി േപാരാട്ടം തുടരുന്ന വെറ്ററൻ താരം വസീം ജാഫർ നിലവിലെ സീസണിൽ ആയിരം റൺസ് പൂർത്തിയാക്കി ബഹുദൂരം മുന്നിലാണ്. ഫായിസ് ഫസൽ, ആദിത്യ സർവാതെ തുടങ്ങിയവരുടെ പിന്തുണ കൂടിയാകുേമ്പാൾ ടീമിെൻറ ബാറ്റിങ് തകർക്കുക എളുപ്പമാകില്ല. ബൗളിങ്ങിൽ ഉമേഷ് യാദവാണ് ടീമിെൻറ തുറുപ്പുചീട്ട്. സ്വന്തം കളിമുറ്റത്ത് കഴിഞ്ഞ രണ്ടു സീസണിൽ ഒരിക്കൽപോലും ടീം പരാജയപ്പെട്ടില്ലെന്ന റെക്കോഡും വിദർഭക്ക് തുണയാകും.
മറുവശത്ത്, പുജാരക്കു പുറമെ ജയദേവ് ഉനദ്കട്, ഷെൽഡൺ ജാക്സൺ, ഹാർവിക് ദേശായി, സ്നെൽ പേട്ടൽ തുടങ്ങി പ്രതിഭകളുടെ പടതന്നെയുണ്ട് കളി ജയിപ്പിക്കാൻ പ്രാപ്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.