ലാഹ്ലി:രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ ഹരിയാനക്കെതിരെ കേരളത്തിന് ലീഡ്. ഹരിയാനയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 റൺസ് പിന്തുടരുന്ന കേരളം മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ 3 വിക്കറ്റിന് 272 എന്ന നിലയിലാണ്. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന രോഹൻ പ്രേമും (92) 60 പന്തിൽ 55 റൺസടിച്ച് ബേസിൽ തമ്പിയുമാണ് ക്രീസിൽ.
രണ്ടാം ദിനം കളി നിർത്തുേമ്പാൾ 203 റൺസിന് കേരളത്തിെൻറ മൂന്ന് സുപ്രധാന വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഒാവറിൽ തന്നെ ഒാപണർ അരുൺ കാർത്തിക്കിനെ എ.എച്ച് ഹൂഡ പവലിയനിലേക്കെത്തിച്ചു. രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ട്കെട്ടുമായി ജലജ് സക്സേനയും രോഹൻ പ്രേമും കേരളത്തിെൻറ സ്കോർനില പതുക്കെ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 172 റൺസാണ് കൂട്ടിച്ചേർത്തത്. സക്സേനയ്ക്ക് പിന്നാലെ വന്ന സഞ്ജു സാംസനെ(16) ചാഹൽ എൽബിയിൽ കുരുക്കി. തുടർന്ന് വന്ന ബേസിൽ തമ്പി, രോഹൻ പ്രേം എന്നിവരാണ് ക്രീസിൽ.
നേരത്തെ, 81.3 ഓവറില്‍ 208 റൺസിന് ഹരിയാനയെ കേരളം ഓൾഔട്ടാക്കിയിരുന്നു.18 ഓവറിൽ 50 റൺസ് വഴങ്ങി നാലുവിക്കറ്റ് എടുത്ത സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.