കല്‍പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ റണ്‍മല കയറാനൊരുങ്ങി ഝാര്‍ഖണ്ഡ്. രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരത്തില്‍ വിദര്‍ഭക്കെതിരെ അനായാസം ഒന്നാം ഇന്നിങ്സ് ലീഡ് കണ്ടത്തെിയ എം.എസ്. ധോണിയുടെ നാട്ടുകാര്‍ ശക്തമായ നിലയില്‍. ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ ഒന്നിന് 146 എന്ന നിലയില്‍ സുരക്ഷിതമാണ് ഝാര്‍ഖണ്ഡ്. അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച പ്രത്യുഷ് സിങ്ങും (80 നോട്ടൗട്ട്) ആനന്ദ് സിങ്ങുമാണ് (58 നോട്ടൗട്ട്) ക്രീസിലുള്ളത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 105 റണ്‍സിന് കീഴടങ്ങിയതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡിന്‍െറ കുതിപ്പ്. വിദര്‍ഭക്ക് വേണ്ടി രജനീഷ് ഗുര്‍ബാനി ഒരു വിക്കറ്റ് വീഴ്ത്തി. വിരാട് സിങ്ങിനൊപ്പം (നാല്) ഇന്നിങ്സ് തുടങ്ങിയ ആനന്ദ് സിങ് സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാമത്തെ ഓവറില്‍ തന്നെ വിരാടിനെ മടക്കിയയച്ച് വിദര്‍ഭ വെല്ലുവിളിയുയര്‍ത്തിയെങ്കിലും പകരമായി ക്രീസിലത്തെിയ പ്രത്യുഷ് സിങ്ങിനു മുന്നില്‍ വിലപ്പോയില്ല. വിദര്‍ഭ ബൗളര്‍മാരെ കണക്കറ്റു പ്രഹരിച്ച പ്രത്യുഷ് 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 122 പന്തുകളില്‍ നിന്നായി 80 റണ്‍സ് കണ്ടത്തെിയത്. ആനന്ദ് സിങ്ങുമായുള്ള കൂട്ടുകെട്ടില്‍ 142 റണ്‍സ് നേടിയാണ് ഇരുവരും വിദര്‍ഭയെ മറികടന്ന് ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഒമ്പതു തവണ പന്ത് അതിര്‍ത്തി കടത്തിവിട്ട് ആനന്ദ് സിങ് 58 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭക്ക് വിരസമായ തുടക്കമാണ് വയനാട്ടില്‍ കുറിക്കാനായത്. രണ്ടക്കം കാണാന്‍ തന്നെ നന്നേ പ്രയാസപ്പെട്ട വിദര്‍ഭയുടെ ബാറ്റ്സ്മാന്മാരില്‍ മൂന്നു പേര്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഝാര്‍ഖണ്ഡിന്‍െറ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മുട്ടുമടക്കിയ വിദര്‍ഭക്കു വേണ്ടി ജിതേഷ് ശര്‍മയാണ് (21) കളിച്ചുവെന്ന് പോലും പറയാനാവാത്ത പ്രകടനം നടത്തിയത്. പരാമര്‍ശിക്കാവുന്ന മറ്റൊരു സംഭാവന രവി ജംഗിത്തിന്‍െറ (20) വകയാണ്. ആദിത്യ ഷാന്‍വര്‍, അക്ഷയ് വഖാറെ, രവികുമാര്‍ ഠാകുര്‍ എന്നിവര്‍ക്ക് അക്കൗണ്ട് പോലും തുറക്കാനാവാതെ മടങ്ങേണ്ടി വന്നു. വിദര്‍ഭ ക്യാപ്റ്റന്‍െറ കുറ്റി തെറിപ്പിച്ച് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട വികാസ് സിങ് നാലു വിക്കറ്റുകള്‍ നേടി. മൂന്നു വിക്കറ്റുകള്‍ കൊയ്ത അജയ് യാദവും രണ്ടു വിക്കറ്റ് നേടിയ ആശിഷ് കുമാറും ഝാര്‍ഖണ്ഡിനു വേണ്ടി മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.