മുംബൈ: ലോകകപ്പിനുള്ള 15 അംഗ ടീമിൽനിന്നു പുറത്തായ ഋഷഭ് പന്തും അമ്പാട്ടി റായുഡുവും നവ ്ദീപ് സൈനിയും റിസർവ് താരങ്ങളായി ഇംഗ്ലണ്ടിലേക്ക്. നിലവിലെ ടീമിൽ ആർക്കെങ്കിലും പ രിക്കേൽക്കുകയോ കളിക്കാൻ പറ്റാത്ത മറ്റെന്തെങ്കിലും സാഹചര്യങ്ങളുണ്ടാവുകയോ ചെയ്താൽ ഉപയോഗപ്പെടുത്തുന്നതിനായാണ് മൂവരെയും സ്റ്റാൻഡ്ബൈ ആയി ടീമിനൊപ്പം കൂട്ടുന്നത്.
നവ്ദീപ് സൈനി പരിശീലനസഹായിയായി നേരേത്ത പ്രഖ്യാപിച്ച ലിസ്റ്റിലുണ്ടായിരുന്നു. ഖലീൽ അഹ്മദ്, ആവേഷ് ഖാൻ, ദീപക് ചഹർ എന്നിവരാണ് സൈനിയെ കൂടാതെ പരിശീലനസഹായികളായി ഇംഗ്ലണ്ടിലേക്ക് പോകുന്നവർ.
പന്തിനെയും അമ്പാട്ടി റായുഡുവിനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിൽ സെലക്ടർമാർക്കെതിരെ മുൻ താരങ്ങൾ പ്രതികരിച്ചിരുന്നു. പന്തിെൻറ പുറത്താകലിൽ സുനിൽ ഗവാസ്കർ ആശ്ചര്യം പ്രകടിപ്പിച്ചപ്പോൾ, റായുഡുവിനെ തഴഞ്ഞതിൽ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു.ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന ലോകകപ്പ് പോരാട്ടത്തിന് മേയ് 30നാണ് തുടക്കമാവുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.