ന്യൂഡൽഹി: ധോണിക്കു ശേഷം വിക്കറ്റിനു പിന്നിലെ കാവലാൾ ആരായിരിക്കണമെന്നത് ഇന്ത്യൻ സെലക്ടർമാർക്ക് വലിയ വെല്ലുവിളിയാണ്. ടെസ്റ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ധോണിയുടെ മികവിനൊത്ത ഒരാളെ ആ പൊസിഷനിൽ കണ്ടെത്താൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദിനേഷ് കാർത്തികും അരങ്ങേറ്റം കുറിച്ച ഋഷഭ് പന്തുമായിരുന്നു കീപ്പർമാർ. ആദ്യ രണ്ടു മത്സരത്തിൽ ദിനേഷ് കാർത്തികിന് കീപ്പിങ് ചുമതല നൽകിയെങ്കിലും അവസരത്തിനൊത്തുയരാതായതോടെയാണ് പന്തിന് നറുക്കു വീണത്.
എന്നാൽ, പന്തിെൻറ കീപ്പിങ്ങിൽ വിമർശനവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ രംഗത്തെത്തിയതോടെ, ഇൗ വിഷയം വീണ്ടും സജീവമായി. നയൻ മോംഗിയ, കിരൺ മോറെ, ദീപ് ദേശ്ഗുപ്ത എന്നിവരാണ് പന്തിനെ ടെസ്റ്റ് കീപ്പറാക്കിയതിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. യുവ താരം കീപ്പറായ ആറു ഇന്നിങ്സുകളിൽ 76 ബൈ റൺസ് ഇന്ത്യ വഴങ്ങിയെന്ന കണക്ക് നിരത്തിയാണ് മുൻ താരങ്ങളുടെ വിമർശനം.
‘‘ പന്ത് ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. യുവതാരത്തിെൻറ കീപ്പിങ്ങിൽ അടിസ്ഥാന കാര്യങ്ങളിൽ തന്നെ മാറേണ്ടതായ പല പിഴവുകളുമുണ്ട്. െഎ.പി.എൽ മികവ് കണ്ട് സെലക്ടർമാർ ടെസ്റ്റിൽ താരങ്ങളെ പരിഗണിക്കരുത്. സ്പിൻ ബൗളിങ്ങിൽ അയാൾ പലപ്പോഴും പരാജയമാകുന്നു. ഹനുമാ വിഹാരിയുടെയും അശ്വിെൻറയും ജഡേജയുടെയും ബൗളിനു പിന്നിലെ താരത്തിെൻറ പ്രകടനം എടുത്താൽ അതുകാണാം. ഋഷഭിെൻറ തോൾ പരുക്കനാണ്. പന്തിെൻറ ടേണിങ്ങിനൊത്ത് ചാടാൻ കഴിയുന്നില്ല. എന്നാൽ, ഫാസ്റ്റ് ബൗളിങ്ങിൽ ഇതു പ്രശ്നമാവുന്നില്ല. ഒരു പാട് ഏരിയ ഇനിയും അയാൾക്ക് കവർ ചെയ്യാനുണ്ട്.’’ മോംഗിയ പറഞ്ഞു.
‘‘പേസർമാരുടെ ബൗളിെൻറ ഗതിമനസിലാക്കി ഋഷഭ് നേരത്തെ ആ പൊസിഷനിലേക്ക് ചാടുന്നുണ്ട്. പക്ഷേ, സ്പിന്നർമാർക്കു പിന്നിൽ പന്ത് പിഴക്കുയാണ്. എന്നാൽ, ഒരു പരമ്പര കൊണ്ട് മാത്രം ഒരാളെ വിലയിരുത്തരുത്’’- േദശ്ഗുപ്ത പറഞ്ഞു. കീപ്പിങ് പരിശീലനത്തിൽ കാലാനുസൃതമായമാറ്റം കാര്യമായിവേണമെന്ന് കീരൺ മോറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.