??????? ??????

പ​ന്ത്​ അ​ക​ത്ത്; കാ​ർ​ത്തി​ക്​ പു​റ​ത്ത്​

ഹൈ​ദ​രാ​ബാ​ദ്​: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 14 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ്​ കീ​പ്പ​റും വെ​ടി​ക്കെ​ട്ട്​ ബാ​റ്റ്​​സ്​​മാ​നു​മാ​യ ഋ​ഷ​ഭ്​ പ​ന്ത്​ ടീ​മി​ലി​ടം പി​ടി​ച്ച​പ്പോ​ൾ മ​റ്റൊ​രു വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ദി​നേ​ശ്​ കാ​ർ​ത്തി​കി​ന്​ സ്ഥാ​നം ന​ഷ്​​ട​മാ​യി.

ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​ൽ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റി​യ പ​ന്ത്​ അ​വി​ടെ സെ​ഞ്ച്വ​റി​യും വി​ൻ​ഡീ​സി​നെ​തി​രാ​യ ​ആ​ദ്യ ടെ​സ്​​റ്റി​ൽ 92 റ​ൺ​സും അ​ടി​ച്ച​തോ​ടെ ഏ​ക​ദി​ന ടീ​മി​ൽ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന അ​വ​സാ​ന ക​ളി​യ​ട​ക്കം ശേ​ഷി​ക്കു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും.

ഏ​ഷ്യ ക​പ്പി​ലെ വി​ശ്ര​മ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ വി​രാ​ട്​ കോ​ഹ്​​ലി​ത​ന്നെ ടീ​മി​നെ ന​യി​ക്കും. ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഒാ​ൾ​റൗ​ണ്ട​ർ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും ഏ​ഷ്യ ക​പ്പ്​ ഫൈ​ന​ലി​നി​ടെ പ​രി​ക്കു​പ​റ്റി​യ മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ കേ​ദാ​ർ ജാ​ദ​വും ടീ​മി​ലി​ല്ല. ഏ​ഷ്യ ക​പ്പി​ൽ ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ലോ​കേ​ഷ്​ രാ​ഹു​ലും മ​നീ​ഷ്​ പാ​​െ​ണ്ഡ​യും ടീ​മി​ലു​ണ്ട്. പേ​സ​ർ​മാ​രാ​യ ജ​സ്​​പ്രീ​ത്​ ബും​റ​ക്കും ഭു​വ​നേ​ശ​വ​ർ കു​മാ​റി​നും വി​ശ്ര​മം അ​നു​വ​ദി​ച്ച​പ്പോ​ൾ ശാ​ർ​ദു​ൽ ഠാ​കൂ​റും ഖ​ലീ​ൽ അ​ഹ്​​മ​ദും സ്ഥാ​നം നി​ല​നി​ർ​ത്തി. ഒരു വർഷത്തെ ഇടവേളക്കുശേഷമാണ്​ മുഹമ്മദ്​ ഷമി ഏകദിന ടീമിലെത്തുന്നത്​.

ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, അ​മ്പാ​ട്ടി റാ​യു​ഡു, മ​നീ​ഷ്​ പാ​ണ്ഡെ, ലോ​കേ​ഷ്​ രാ​ഹു​ൽ, മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി, ഋ​ഷ​ഭ്​ പ​ന്ത്, ര​വീ​ന്ദ്ര ജ​ദേ​ജ, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, മു​ഹ​മ്മ​ദ്​ ഷ​മി, ഖ​ലീ​ൽ അ​ഹ്​​മ​ദ്, ശ​ർ​ദു​ൽ ഠാ​കൂ​ർ.

Tags:    
News Summary - Rishabh Panth in Team - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.