പുണെ: ടെസ്റ്റ് ക്രിക്കറ്റിെൻറ കടിഞ്ഞാൺ കോഹ്ലിയെ ഏൽപിച്ചപ്പോൾ മഹേന്ദ്ര സിങ് ധോണിക്ക് ഏകദിനവും ട്വൻറി20യും ബാക്കിയുണ്ടല്ലോ എന്നായിരുന്നു ധോണി ഫാൻസിെൻറ ആശ്വാസം. ഏകദിനത്തിെൻറയും ട്വൻറി20യുടെയും കപ്പിത്താൻ പദവികൂടി കോഹ്ലിക്കു വെച്ചുമാറിയപ്പോൾ െഎ.പി.എല്ലെങ്കിലും ബാക്കിയുണ്ടല്ലോ എന്നതായിരുന്നു ആശ്വസിക്കാനുള്ള വക. െഎ.പി.എൽ പത്താം സീസണിൽ റൈസിങ് പുണെ സൂപ്പർജയൻറ് ടീം പ്രഖ്യാപിച്ചപ്പോൾ നായക സ്ഥാനത്തുനിന്നും ധോണിയെ പുറത്താക്കുന്ന കാഴ്ച ഏറ്റവും നിരാശയിലാക്കിയിരിക്കുകയാണ് ധോണി ആരാധകരെ.
ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിെന നായകനാക്കി ടീം മാനേജ്മെൻറ് ഞെട്ടിച്ചിരിക്കുകയാണ്. െഎ.പി.എല്ലിൽ വാതുവെപ്പ് വിവാദത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയൽസിനും സസ്പെൻഷൻ നേരിടേണ്ടിവന്നപ്പോൾ പകരം പുതുതായി രൂപം കൊണ്ട രണ്ടു ടീമുകളായിരുന്നു റൈസിങ് പുണെയും ഗുജറാത്ത് ലയൺസും. ചെന്നൈയുടെ നായകനായ ധോണി തന്നെയായിരുന്നു െഎ.പി.എല്ലിലെ സൂപ്പർ ക്യാപ്റ്റൻ. എട്ട് സീസണുകളിലാണ് ചെന്നൈ കളത്തിലിറങ്ങിയത്. എട്ടു തവണയും ടീമിനെ നയിച്ചത് ധോണി തന്നെയായിരുന്നു. അതിൽ ആറു തവണയും ഫൈനൽ കളിച്ചത് ചെന്നൈ തന്നെ. െഎ.പി.എല്ലിൽ മറ്റാർക്കും നേടാനാവാത്ത റെക്കോഡ്. 2010ലും 2011ലും കിരീടം ചൂടിയത് ധോണിയായിരുന്നു.
കഴിഞ്ഞ സീസണിൽ പുണെയുടെ ക്യാപ്റ്റൻ ധോണി തന്നെയായിരുന്നെങ്കിലും ചെന്നൈക്കായി കാഴ്ചവെച്ച മികവും മാജിക്കും പുറത്തെടുക്കാനാവാതെ പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. 14 മത്സരങ്ങളിൽനിന്ന് അഞ്ച് ജയവും ഒമ്പത് തോൽവിയുമായി വെറും 10 പോയൻറ് മാത്രം നേടിയ പുണെ ഗ്രൂപ് മത്സരങ്ങളിൽ ഏഴാം സ്ഥാനത്തായി സെമി പോലും കാണാതെ പുറത്താവുകയായിരുന്നു. ധോണിയുഗം അവസാനിക്കുന്നുവെന്ന തോന്നലാവണം പുതിയ ക്യാപ്റ്റനെ പരീക്ഷിക്കാൻ പുണെ ടീം മാനേജ്മെൻറിനെ പ്രേരിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ഇക്കുറി ധോണിയുടെ അവസാന െഎ.പി.എൽ ആകുമോ...? ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചോദ്യമാണത്.
കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ ഹോം ഗ്രൗണ്ടിൽ ഏപ്രിൽ ആറിന് വൈകുന്നേരം എട്ടുമണിക്ക് ആദ്യ മത്സരത്തിന് പുണെ ഇറങ്ങുേമ്പാൾ എല്ലാ കണ്ണുകളും ധോണിയിലാണ്. െഎ.പി.എല്ലിൽ ക്യാപ്റ്റനല്ലാതെ ആദ്യമായാണ് ധോണി കളത്തിലിറങ്ങുന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളില്ലാത്ത േധാണി അടിച്ചുതകർക്കുമെന്നു തന്നെയാണ് ആരാധകരുടെ കടുത്ത വിശ്വാസം.ധോണിയിൽനിന്ന് പ്രത്യേകമായി ഒന്നും പഠിക്കേണ്ടതില്ലെന്ന പ്രഖ്യാപനവുമായാണ് സ്റ്റീവൻ സ്മിത്ത് ടീമിനെ നയിക്കാൻ എത്തുന്നത്. രണ്ടുമാസത്തോളമായി ഇന്ത്യയിൽ പര്യടനം നടത്തിയ ഒാസീസ് ടീമിെൻറ നായകന് ഇന്ത്യയിപ്പോൾ സ്വന്തം നാടുപോലെ പരിചിതമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ലോക ഒന്നാം നമ്പറായ സ്മിത്തിെൻറ പടയിൽ ധോണിക്ക് പുറമെ സ്വന്തം നാട്ടുകാരായ ഉസ്മാൻ ഖവാജ, ആദം സംപ, ഇന്ത്യക്കാരനായ അജിൻക്യ രഹാനെ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലസിസ്, ഇംറാൻ താഹിർ, ഇംഗ്ലണ്ടിെൻറ ഒാൾ റൗണ്ടർ ബെൻ സ്റ്റോക് എന്നിവരാണ് പ്രമുഖ താരങ്ങൾ.
മറുവശത്ത്, സർവ സന്നാഹങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. 2003ലും 2005ലും ചാമ്പ്യന്മാരായ മുംബൈ 2010ൽ റണ്ണർ അപ്പുമായിരുന്നു. ഇന്ത്യൻ യുവതാരം രോഹിത് ശർമ നയിക്കുന്ന ടീം ബാറ്റിങ്ങിനെക്കാൾ ബൗളിങ്ങിലാണ് കരുത്തർ. ലസിത് മലിംഗയും മിച്ചൽ ജോൺസണും ടിം സൗതിയും ഹർഭജൻ സിങ്ങും ജസ്പ്രീത് ബുംറയും നയിക്കുന്ന ബൗളിങ്ങിനൊപ്പം ജോസ് ബട്ലറും ലെൻഡൽ സിമ്മൺസും അസേല ഗുണരത്നയും ചേരുന്ന ബാറ്റിങ്ങ് നിര പിടിച്ചാൽ കിട്ടാത്ത നിലവാരത്തിലേക്ക് കുതിക്കാൻ പോന്നവരാണ്. ഹർദിക് പാണ്ഡ്യയും കീറൺ പൊള്ളാർഡും ഒാൾറൗണ്ടർമാരായ മുംബൈ നിരയിൽ ഏറ്റവും അപകടകാരി ക്യാപ്റ്റൻ രോഹിത് ശർമ തന്നെ. പാർഥിവ് പേട്ടലാണ് വിക്കറ്റ് കീപ്പർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.