ജൊഹനസ്ബർഗ്: ഐ.സി.സിയുടെ ഡി.ആർ.എസ് സംവിധാനത്തെ 'ധോണി റിവ്യൂ സിസ്റ്റം' എന്ന േപരിൽ ക്രിക്കറ്റ് ലോകത്ത് വിളിക്കാറുണ്ട്. ഡി.ആർ.എസ് സംവിധാനത്തെ ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു ക്രിക്കറ്റർ ഇല്ല. ഇക്കാര്യം ഒന്നു കൂടി അടിവരയിടുന്നതായിരുന്നു ജൊഹനസ് ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന നാലാം ഏകദിനത്തിനിടെയുണ്ടായ സംഭവം. മത്സത്തിൽ ഇന്ത്യ തോറ്റെങ്കിലും ധോണി തന്നെ ഒരിക്കൽ കൂടി തൻറെ ഡി.ആർ.എസ് മികവ് പുറത്തെടുത്തു.
ഹാഷിം അംലക്കെതിരെ ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്തിലാണ് സംഭവങ്ങളുടെ തുടക്കം. പന്ത് അംലയുടെ ബാറ്റിൽ സ്പർശിച്ച് ധോണിയുടെ കൈകളിലെത്തിയെന്ന തരത്തിൽ ഇന്ത്യൻ താരങ്ങളെല്ലാം അപ്പീൽ ചെയ്യുകയായിരുന്നു. ധോണിയായിരുന്നു അപ്പീൽ ചെയ്യാൻ മുൻനിരയിലുണ്ടായിരുന്നതും. എന്നാൽ അമ്പയർ ഒൗട്ട് വിളിച്ചില്ല.
ഈ സമയത്താണ് രോഹിത് ശർമ്മ ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ഡി.ആർ.എസെടുക്കാൻ ആവശ്യപ്പെട്ടത്. കോഹ്ലിയാകട്ടെ ധോണിയിലേക്ക് നോക്കി. ഡി.ആർ.എസ് എടുക്കേണ്ടതില്ലെന്നായിരുന്നു ധോണിയുടെ മറുപടി. ധോണിയുടെ തീരുമാനം ശരിപ്പെടുത്തുന്നതായിരുന്നു റിവ്യൂ വിഡിയോ.
Virat Kohli though was convinced that he had heard something and even consulted Rohit about going for the review.
— (@WHISTLE_P0DU) February 12, 2018
MS Dhoni though quickly signalled to Kohli that there was no bat involved and that they shouldn’t go for a review here.
"Dhoni Review System" pic.twitter.com/njA8DdVU8q
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.