ക്യാപ്റ്റൻ: വിരാട് കോഹ്ലി,
കോച്ച്: ഡാനിയൽ വെറ്റോറി •മികച്ച പ്രകടനം: റണ്ണേഴ്സ് അപ് (2009, 2011, 2016)
ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർഭാഗ്യ സംഘമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. വെടിക്കെട്ടിന് പേരുേകട്ട ഒരു ഡസൻ താരങ്ങൾ ഡ്രസിങ് റൂം നിറയെ ഉണ്ടായിട്ടും കിരീടത്തിൽ മുത്തമിടാൻ കഴിയാത്തവർ. ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ഷെയ്ൻ വാട്സൻ, കേദാർ ജാദവ് തുടങ്ങി പുതുനിരയിലെ സർഫറാസ് ഖാനും സചിൻ ബേബിയും വരെ. പക്ഷേ, കിരീടത്തോട് അടുത്തെത്തി മടങ്ങിയതല്ലാതെ ഒമ്പതു സീസൺ കളിച്ചിട്ടും ഒരിക്കൽപോലും അവർക്ക് ഒന്നാമതാവാൻ കഴിഞ്ഞിട്ടില്ല. ഇൗ നഷ്ടം നികത്താനാണ് റോയൽ ചലഞ്ചേഴ്സ് ഇക്കുറി ഒരുങ്ങുന്നത്. പക്ഷേ, അതിനിടയിലാണ് പരിക്ക് വില്ലൻ വേഷമണിയുന്നത്. ഇന്ത്യൻ താരം ലോകേഷ് രാഹുൽ തീരെ കളിക്കില്ലെന്ന് ഉറപ്പായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാര്യം ഇതുവരെ വ്യക്തവുമല്ല. ആദ്യ നാല്-അഞ്ച് മത്സരങ്ങളിലെങ്കിലും കോഹ്ലി പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. പകരം നായകനായ ഡിവില്ലിയേഴ്സിെൻറ ഫിറ്റ്നസിലും ആശങ്കകൾ കേൾക്കുന്നു.
അവസാന കടമ്പയിൽ വീഴുന്നവരെന്ന പേരുദോഷമകറ്റാനാവും ആർ.സി.ബി ഇക്കുറി പാഡണിയുന്നത്. മുൻകാല നായകരായ രാഹുൽ ദ്രാവിഡ്, കെവിൻ പീറ്റേഴ്സൻ, അനിൽ കുംബ്ലെ, വെറ്റോറി തുടങ്ങിയവർക്ക് സ്വന്തമാക്കാനാവാതെപോയ കിരീടം പിടിക്കാനുള്ള ചങ്കുറപ്പ് ഇൗ ടീമിനുണ്ട്. പക്ഷേ, ഭാഗ്യവുംകൂടി അനുകൂലമായാൽ 2009, 2012, 2016 സീസണുകളിലെ കണ്ണീർ ഇക്കുറി ആഹ്ലാദനൃത്തത്തിന് വഴിമാറും. സീസണിൽ 12 കോടിക്ക് സ്വന്തമാക്കിയ ടൈമൽ മിൽസിെൻറ നേതൃത്വത്തിലാണ് ബൗളിങ് ഡിപ്പാർട്മെൻറ്. സാമുവൽ ബദ്രീ, ചൈനാമാൻ ബൗളർ തർബെയ്സ് ഷംസി എന്നിവരും ടീമിന് കരുത്താവും.
ടീം റോയൽ ചലഞ്ചേഴ്സ് ബാറ്റ്സ്മാൻ: മൻദീപ് സിങ്, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ട്രാവിസ് ഹെഡ്, കേദാർ ജാദവ്, ക്രിസ് ഗെയ്ൽ; സചിൻ ബേബി, സർഫറാസ് ഖാൻ.
ഒാൾറൗണ്ടർ: ഷെയ്ൻ വാട്സൻ, സ്റ്റുവർട് ബിന്നി, പവൻ നേഗി
വിക്കറ്റ് കീപ്പർ: എബി ഡിവില്ലിയേഴ്സ്
ബൗളർ: യുസ്വേന്ദ്ര ചഹൽ, ശ്രീനാഥ് അരവിന്ദ്, ആഡം മിൽനെ, തർബയ്സ് ഷംസി, സാമുവൽ ബദ്രീ, ടൈമൽ മിൽസ്, ബില്ലി സ്റ്റാൻലെയ്ക്; ഹർഷൽ പേട്ടൽ, ഇഖ്ബാൽ അബ്ദുല്ല, അവേഷ് ഖാൻ, അനികേത് ചൗധരി, പ്രവീൺ ദുബെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.