ന്യൂഡൽഹി: ഇന്ത്യൻ കുപ്പായമഴിച്ച ശേഷം ട്വിറ്ററിലെ രണ്ടുവരി കുറിപ്പുകൾകൊണ്ട് ഹിറ്റ് സൃഷ്ടിക്കുകയാണ് വിരേന്ദർ സെവാഗ്. ഇതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചപ്പോൾ വീരുവിെൻറ ബയോഡാറ്റയും രണ്ടുവരിയിൽ ഒതുങ്ങി. വിശദമായ സി.വി സഹിതം പരിശീലക പദവിയിലേക്ക് അപേക്ഷിക്കാൻ ബി.സി.സി.െഎ ആവശ്യപ്പെട്ടപ്പോഴാണ് വെറും രണ്ടു വരിയിൽ സെവാഗ് തെൻറ ‘വിശദമായ’ കരിയർ ഉൾക്കൊള്ളിച്ചത്. ‘െഎ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിെൻറ ഉപദേശകനായി പ്രവർത്തിച്ചു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം കളിച്ചിരുന്നു’ എന്നുമാത്രമായിരുന്നു സെവാഗ് അപേക്ഷയിൽ വിശദീകരിച്ചത്.
ആദ്യമായി പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് തയാറെടുക്കുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരം സമീപനമല്ല ഉണ്ടാവേണ്ടതെന്നും വിശദമായ ബയോഡാറ്റ എത്രയും വേഗം സമർപ്പിക്കാൻ സെവാഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.