റാവൽപിണ്ടി: മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെ ഇന്ന് ഏഴ് താരങ്ങൾക്ക് കൂടി വൈറസ് ബാധ. ഇംഗ്ലണ്ട് പര്യടനത്തിൽ പെങ്കടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കം ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡുള്ള താരങ്ങളുടെ എണ്ണം പത്തായി.
കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഓൾ റൗണ്ടറായ ഷദബ് ഖാൻ, ബാറ്റ്സ്മാൻ ഹൈദർ അലി, ഫാസ്റ്റ് ബൗളർ ഹാരിസ് റഊഫ് എന്നിവർക്ക് തിങ്കളാഴ്ച്ചയായിരുന്നു സ്ഥിരീകരിച്ചത്. ടീമിെൻറ സപ്പോര്‍ട്ടിങ് സ്റ്റാഫായ മാലങ്ക് അലിക്കും രോഗമുള്ളതായി പി.സി.ബി അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവൽപിണ്ടിയിൽ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങൾക്ക് കോവിഡ് ബാധ കണ്ടെത്തിയത്. 'ചെറുപ്പക്കാരും കായിക താരങ്ങളുമായ പത്ത് പേർക്കാണ് കോവിഡ് വന്നിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങൾക്ക് വരാമെങ്കിൽ ആർക്കും ഇത് പിടിപെടാം'. -പി.സി.ബി ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസിം ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താൻ ഈ മാസം 28നാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ട്വൻറി20 മത്സരങ്ങളുമാണുള്ളത്. ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് അഞ്ച് മുതൽ ഒമ്പത് വരെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം 13 മുതൽ 17 വരെയും മൂന്നാമത്തേത് 21 മുതൽ 25 വരെയും സതാംപ്ടനിലാണ് നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്. ആഗസ്റ്റ് 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ട്വൻറി20 മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.