ബഹറൈൻ: ജീവിതത്തിൽ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയും. കളിക്കളത്തിലെ വീര്യം മറന്ന് ഇരുവരും കഴിഞ്ഞ ദിവസം ഒത്തു കൂടിയത് വ്യത്യസ്തമായൊരു ഉദ്ദേശ്യത്തോടെയായിരുന്നു.
ബഹറൈനിലെ തൊഴിലാളി ക്യാമ്പ് സന്ദർശിച്ച താരങ്ങൾ ക്യാമ്പിലെ 2000ത്തോളം വരുന്ന തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകി. തങ്ങളെ കാണാൻ തടിച്ചു കൂടിയവരെ അതിസംബോധന ചെയ്ത രണ്ടു പേരും സ്നേഹവും, സാഹോദര്യവും, പുലർത്തണമെന്നും ലോക സമാധാനം കാത്തു സൂക്ഷിക്കണമെന്നും പറഞ്ഞു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യ,പാകിസ്താൻ, ബംഗ്ലാദേശ്,ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത്.
അഫ്രീദി സാമുഹ്യ മാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. അതേസമയം തനിക്കിത് പുതിയ അനുഭവമായിരുന്നെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഹർഭജൻ സിങ്ങ് പറഞ്ഞു. അഫ്രീദിക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.