വെടിക്കെട്ട് ബാറ്റിങ് കൊണ്ടും പ്രകോപനപരമായ പെരുമാറ്റം കൊണ്ടും എന്നും വാർത്തകളിൽ ഇടം നേടിയ താരമായിരുന്നു പാകിസ്താെൻറ മുൻ നായകനായ ഷാഹിദ് അഫ്രീദി. ദേശീയ ടീമിെൻറ ഭാഗമല്ലെങ്കിലും അഫ്രീദിക്ക് ഇപ്പോഴും തിരക്കാണ്. പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സ് മുൽതാൻ സുൽതാൻസ് മത്സരത്തിനിടെയുള്ള താരത്തിെൻറ പെരുമാറ്റം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
ലീഗിൽ കറാച്ചി കിങ്സിന് വേണ്ടി കളിക്കുന്ന താരം മുൽതാൻ ടീമിെൻറ താരവും19 വയസ്സുകാരനുമായ ബദറിനെ പുറത്താക്കിയ സമയത്ത് ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ച് പുറത്തു പോവാൻ ബദറിനോട് ആവശ്യപ്പെടുകയായിരുന്നു.
Shahid Afridi "there's the dressing room" #PSL2018 #KKvMS pic.twitter.com/mS0TlvAhw1
— Saj Sadiq (@Saj_PakPassion) March 10, 2018
Still love you Shahid bhai #legend https://t.co/BhscumlPz0
— Saif Badar (@imSbadar) March 10, 2018
Im sorry what happened that was momentum of the game..I always support my youngester.Good luck
— Shahid Afridi (@SAfridiOfficial) March 11, 2018
എന്നാൽ അഫ്രീദിയുടെ പെരുമാറ്റത്തിൽ യുവതാരം ബദർ സങ്കടപ്പെടുന്നതിന് പകരം ഇതിഹാസ നായകനെ ഇപ്പോഴും ഇഷ്ടമാണെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇതിന് മറുപടിയായി അഫ്രീദി ബദറിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ലീഗിൽ മികച്ച ഫോമിലുള്ള താരം കറാച്ചിയെ 63 റൺസിന് വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.