ജൊഹാനസ്ബർഗ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൈക്കലാക്കി കിരീടവുമായി ഫോേട്ടാക്ക് പോസ് ചെയ്ത ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിവാദത്തിൽ. കറുത്തവരും വെളുത്തവരും രണ്ടു ഭാഗങ്ങളിലായി നിലയുറപ്പിച്ചതാണ് സമൂഹമാധ്യമങ്ങൾ വിവാദമാക്കിയത്.
ഇരു രാജ്യങ്ങളിലെയും അസമത്വത്തിനെതിരെ പോരാടിയ നേതാക്കന്മാരായ മഹാത്മ ഗാന്ധി, നെൽസൺ മണ്ടേല എന്നിവരുടെ പേരിലുള്ള ഫ്രീഡം ട്രോഫിയുമായി ഇത്തരത്തിൽ നിന്നതിനെ ചോദ്യം ചെയ്ത് ആരാധകർ രംഗത്തെത്തി.
ഹാഷിം ആംല, ആൻഡിലെ പെഹ്ലുക്ക്വായോ, ലുങ്കി എൻഗിഡി, കാഗിസോ റബാദ, വെർനോൺ ഫിലാണ്ടർ, കേശവ് മഹാരാജ് എന്നിവർ ഒരു വശത്ത് നിൽക്കുേമ്പാൾ, കപ്പുമായി ഫാഫ് ഡുപ്ലസിസ്, ഡീൻ എൽഗർ, എ.ബി. ഡിവില്ലിയേഴ്സ്, മോർനെ മോർക്കൽ, ക്രിസ് മോറിസ്, ഡെയ്ൽ സ്െറ്റെൻ, ഡികോക്ക് എന്നിവർ മറുവശത്തായിരുന്നു. ര
ണ്ടു ഭാഗങ്ങളായി നിന്നതിൽ വയസ്സോ, സീനിയോരിറ്റിയോ, മറ്റു നേട്ടങ്ങളോ ഒന്നുമില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം ഇനിയും അവസാനിച്ചിട്ടില്ലയെന്നതിെൻറ തെളിവാണിതെന്ന് ചിലർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.