ന്യൂഡൽഹി: ആറു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ ശ്രീശാന്തിനെ തേടി നീതിയെത്തി. 2013 െഎ. പി.എൽ സീസണിനിടയിലെ വാതുവെപ്പുകേസിൽ പ്രതിചേർക്കപ്പെട്ട രാജസ്ഥാൻ റോയൽസിെൻറ മലയാളി പേസ് ബൗളറെ കോടതി കുറ്റമുക്തനാക്കിയെങ്കിലും ബി.സി.സി.െഎയുടെ വിധിയിൽ മാ റ്റമുണ്ടായിരുന്നില്ല. പട്യാല കോടതിയും സുപ്രീംകോടതിയും ശ്രീശാന്ത് തെറ്റുചെയ്തി ട്ടില്ലെന്ന് ആവർത്തിച്ചിട്ടും ബി.സി.സി.െഎ വഴങ്ങിയില്ല. ഒടുവിൽ കഴിഞ്ഞ മാർച്ചിൽ സുപ ്രീംകോടതി നിർദേശപ്രകാരം നിയമിച്ച ഒാംബുഡ്സ്മാനാണ് ശ്രീയുടെ കരിയറിന് പുതുവെ ളിച്ചം പകർന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ ്പെട്ട് ശ്രീശാന്ത് സമർപ്പിച്ച ഹ്രജിയിലായിരുന്നു മാർച്ച് 15ന് സുപ്രീംകോടതി തീരു മാനമെടുക്കാൻ ബി.സി.സി.െഎയോട് നിർദേശിച്ചത്. അതുപ്രകാരമായിരുന്നു ഒാംബുഡ്സ്മ ാൻ നിയമനം.
ക്രിക്കറ്റ് താരമെന്ന നിലയിൽ ശ്രീശാന്തിെൻറ കരിയറിലെ നല്ല സമയം കഴിഞ്ഞുവെന്ന് പരാമർശിച്ചാണ് ഒാംബുഡ്സ്മാൻ ഡി.കെ ജെയ്നിെൻറ നിർദേശം. 2013 സെപ്റ്റംബർ 13ന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴുവർഷമായി കുറച്ചതോടെ, 2020 സെപ്റ്റംബറിൽ താരത്തിെൻറ ശിക്ഷ അവസാനിക്കും. ഇതോടെ, ബി.സി.സി.െഎക്കു കീഴിലെ മത്സരങ്ങളിൽ പെങ്കടുക്കാം.2013 മേയിൽ മൊഹാലിയിൽ നടന്ന രാജസ്ഥാൻ-പഞ്ചാബ് മത്സരത്തിൽ വാതുവെപ്പുകാരിൽ നിന്നും കാശ്വാങ്ങി ശ്രീശാന്ത് 14 റൺസ് വഴങ്ങിയെന്നായിരുന്നു കേസ്. എന്നാൽ, ഡൽഹി പൊലീസിെൻറ ആരോപണം കോടതി തള്ളിയിരുന്നു. പക്ഷേ, വിലക്ക് തീരുമാനത്തിൽ ഉറച്ചുനിന്ന ബി.സി.സി.െഎയാണ് ഇപ്പോൾ അയഞ്ഞത്.
കേരളത്തിൽ നിന്നും ഇന്ത്യൻ കുപ്പായത്തിലേക്ക് ഉദിച്ചുയർന്ന ശ്രീശാന്ത് മോഹിപ്പിക്കുന്ന പ്രകടനവുമായാണ് ഏകദിന, ടെസ്റ്റ്, ട്വൻറി20 ഫോർമാറ്റിലെ നിത്യസാന്നിധ്യമായി മാറിയത്. 2005 ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച താരം 27 ടെസ്റ്റും 53 ഏകദിനവും 10 ട്വൻറി20യും കളിച്ചു. ടെസ്റ്റിൽ 87 വിക്കറ്റും ഏകദിനത്തിൽ 75ഉം ട്വൻറി20യിൽ ഏഴും വിക്കറ്റ് നേടിയ താരം 2011ലും 2007ലും ഇന്ത്യ ലോകകപ്പ് നേടുേമ്പാൾ നിർണായക സാന്നിധ്യമായി ഇൗ മലയാളിയുണ്ടായിരുന്നു. ആറു വർഷം നിയമപോരാട്ടം വിജയിച്ച് അടുത്തവർഷം ശ്രീശാന്തിന് കളിക്കളത്തിലെത്താമെന്ന് ഉത്തരവിറങ്ങുേമ്പാൾ, പോരാട്ടവീര്യവും ശുഭാപ്തിവിശ്വാസവും രക്തത്തിലലിഞ്ഞ ശ്രീയിൽനിന്ന് മറ്റൊരു അത്ഭുതത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്.
നീതിതേടി ആറു വർഷം
2013 മേയ് 16: െഎ.പി.എൽ ഒത്തുകളി കേസിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ എസ്. ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചണ്ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. 11 വാതുവെപ്പുകാരും അറസ്റ്റിൽ. കളിക്കാരെ ബി.സി.സി.െഎ സസ്പെൻഡ് ചെയ്തു.
മേയ് 17: ശ്രീശാന്ത് ഒത്തുകളിച്ചതായി പൊലീസ്. അഞ്ചു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ.
ജൂൺ 11: ഡൽഹി കോടതി ജാമ്യം അനുവദിച്ചു.
സെപ്റ്റംബർ 13: ശ്രീശാന്തിനും അങ്കിത് ചവാനും ബി.സി.സി.െഎ ആജീവനാന്ത വിലക്ക്. ചണ്ഡിലക്ക് അഞ്ചുവർഷം.
•2015 ജൂൈല 25: ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരെ ‘
മകോക’ ചുമത്തിയത് പട്യാല കോടതി റദ്ദാക്കി.
•2016 മേയ് 19: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ശ്രീശാന്ത് തോറ്റു.
•2017 ആഗസ്റ്റ് 7: ബി.സി.സി.െഎയുടെ ആജീവനാന്ത വിലക്കും ശിക്ഷനടപടിയും റദ്ദാക്കി കേരള ഹൈകോടതി ഉത്തരവ്.
സെപ്റ്റംബർ 18: സിംഗ്ൾബെഞ്ച് ഉത്തരവിനെതിരെ
ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ ബി.സി.സി.െഎ അപ്പീൽ.
ഒക്ടോബർ18: സിംഗ്ൾബെഞ്ച് ഉത്തരവ് തള്ളി. വിലക്ക്
നിലനിൽക്കുമെന്ന് കോടതി.
•2018 ജനുവരി: ശ്രീശാന്ത് സുപ്രീംകോടതിയിൽ. ഫെബ്രുവരിയിൽ ബി.സി.സി.െഎക്ക് നോട്ടീസയച്ചു.
•2019 മാർച്ച് 15: ആജീവനാന്ത വിലക്ക് റദ്ദാക്കിക്കൊണ്ട്
സുപ്രീംകോടതി ഉത്തരവ്. മറ്റു ശിക്ഷകൾ ബോർഡിന് തീരുമാനിക്കാം.
ആഗസ്റ്റ് 20: ബി.സി.സി.െഎ നിയമിച്ച ഒാംബുഡ്സ്മാൻ
ശ്രീശാന്തിെൻറ വിലക്ക് ഏഴുവർഷമായി കുറച്ചു. 2020
സെപ്റ്റംബറിൽ കളിക്കാൻ അനുവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.