വിലക്ക്​ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ ശ്രീശാന്ത്​ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വാതുവെപ്പ്​ ആരോപണങ്ങളെ തുടർന്ന്​ ബി.സി.സി.​െഎ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക്​ നീക്കണമെന്ന്​ ആവശ്യപ്പെട്ട് ക്രിക്കറ്റ്​താരം​ ശ്രീശാന്ത്​ സുപ്രീംകോടതിയിൽ. ഡൽഹി പൊലീസ്​ ക്രൂരമായി മർദിച്ചതിനെ തുടർന്നാണ്​ വാതുവെപ്പ്​ കേസിൽ കുറ്റസമ്മതം നടത്തിയതെന്ന്​ ശ്രീശാന്ത്​ കോടതിയെ അറിയിച്ചു. ജസ്​റ്റിസ്​ അശോക്​ ഭൂഷൺ, കെ.എം ജോസഫ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിക്കുന്നത്​.

ആജീവനാന്ത വിലക്ക്​ അഞ്ചു വർഷത്തെ വിലക്കാക്കി കുറക്കണമെന്ന്​ ആവശ്യപ്പെടാൻ മാത്രമേ ശ്രീശാന്തിന്​ കഴിയു എന്ന്​ കോടതി വ്യക്​തമാക്കി. ശ്രീശാന്തി​​െൻറ പെരുമാറ്റത്തെയും കോടതി വിമർശിച്ചു. ശ്രീശാന്ത്​ അധിക പണം കൈയിൽ കൊണ്ട്​ നടന്നതെന്തിനെന്നും കോടതി ആരാഞ്ഞു. ഇത്​ അനാഥാലയത്തിന്​ നൽകാനെന്നായിരുന്നു ശ്രീശാന്തി​​െൻറ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കോടതി കൂടുതൽ സമയം അനുവദിച്ചു. രണ്ടാഴ്​ചക്ക്​ ശേഷം കേസ്​ വീണ്ടും പരിഗണിക്കും.

2013ലെ ​െഎ.പി.എൽ മൽസരങ്ങൾക്കിടെയാണ്​ ശ്രീശാന്ത്​ ഉൾപ്പെ​ട്ട ഒത്തുകളി വിവാദം ഉയർന്നത്​. വാതുവെയ്​പ്​ വിവാദങ്ങൾക്കൊടുവിൽ ഡൽഹിയിലെ പട്യാല ഹൗസ്​ കോടതി ശ്രീശാന്തിനെ കുറ്റവിമുക്​തനാക്കിയിരുന്നു. എന്നാൽ, ശ്രീശാന്തിന്​ മേൽ ഏർപ്പെടുത്തിയ വിലക്ക്​ മാറ്റാൻ ബി.സി.സി.​െഎ തയാറായിരുന്നില്ല.

Tags:    
News Summary - Sreeshanth stay issue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.