കൊൽക്കത്ത: ഡൽഹി ഡെയർഡെവിൾസ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസീൻ ജഹാൻ നൽകിയ ഗാർഹിക പീഡന പരാതിയിൽ കൊൽക്കത്ത പൊലീസിൽ ഹാജരാവാൻ നോട്ടീസ്. ഇതോടെ നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിനു ശേഷം താരം കൊൽക്കത്തയിൽ തന്നെ തങ്ങി.
ബംഗളൂരുവിനെതിരായ എവേ മത്സരത്തിൽ ഡൽഹി ടീം പുറപ്പെെട്ടങ്കിലും ഷമിക്ക് ടീമിനോടൊപ്പം പോകാനായില്ല. 21നാണ് ബംഗളൂരുവിനെതിരായ മത്സരം. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭാര്യയുടെ പരാതിയിൽ ഷമിക്കെതിരെ െപാലീസ് കേസെടുത്തത്. ജഹാൻ പരാതി നൽകിയതിനുശേഷം ഇതാദ്യമായാണ് താരം കൊൽക്കത്തയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.