മുംബൈ: മുഖ്യ കോച്ചായി നിലനിർത്തിയ രവി ശാസ്ത്രിയുടെ സംഘത്തിൽ ഇടംപിടിക്കാൻ വമ്പൻ പ ോരാട്ടം. ചീഫ് കോച്ചാവാൻ അപേക്ഷിച്ച ലാൽചന്ദ് രാജപുത്, വെങ്കിടേഷ് പ്രസാദ് എന്നിവ ർക്കൊപ്പം പ്രവീൺ ആംറെ, അമോൽ മജുംദാർ തുടങ്ങിയ വൻ നിരയാണ് കോച്ചിങ് സ്റ്റാഫിൽ ഇട ംപിടിക്കാൻ രംഗത്തുള്ളത്.
എം.എസ്.കെ. പ്രസാദിെൻറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കാണ് നിയമന ചുമതല. അപേക്ഷകരെ ഇവർ അഭിമുഖം നടത്തും. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിെൻറ പകരക്കാരനാവാനാണ് അപേക്ഷകർ കൂടുതൽ. രജപുതിന് പുറമെ, മുൻ ടെസ്റ്റ് ഒാപണർ വിക്രം രാത്തോഡ്, പ്രവീൺ ആംറെ, അമോൽ മജുംദാർ, സിതാൻഷു കൊടക്, ഋഷികേശ് കനിത്കർ, മിഥുൻ മൻഹാസ് തുടങ്ങിയവരാണ് ബാറ്റിങ് കോച്ച് പോസ്റ്റിലേക്കുള്ള പ്രമുഖർ.
ബൗളിങ് പരിശീലകരാവാൻ നിലവിലെ കോച്ച് ഭരത് അരുണിന് പുറമെ വെങ്കിടേഷ് പ്രസാദ്, പരസ് മാംബ്രെ, അമിത് ഭണ്ഡാരി എന്നിവരാണ് പ്രധാന അപേക്ഷാർഥികൾ. ഫീൽഡിങ് കോച്ചായി ആർ. ശ്രീധറിനെതന്നെ നിലനിർത്താനാണ് സാധ്യത. അപേക്ഷാർഥികൾ ഏറ്റവും ചുരുങ്ങിയത് 10 ടെസ്റ്റും 25 ഏകദിനവും കളിച്ചിരിക്കണം. 60 വയസ്സ് കവിയാനും പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.