ആൻറിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ തുടക്കം പതർച്ചയോടെ. വെസ്റ്റ ിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന് നോർത്ത് സൗണ്ടിലെ സർ വിവിയൻ റിച്ചാർ ഡ്സ് സ്റ്റേഡിയത്തിൽ തുടക്കമായപ്പോൾ ആദ്യ എേട്ടാവറിൽ 25 റൺസ് ചേർക്കുന്നതിനിട െ ഇന്ത്യക്ക് വിലപ്പെട്ട മൂന്ന് വിക്കറ്റുകൾ നഷ്ടമായി. 68 ഓവറുകൾ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 എന്ന നിലയിലാണ് ഇന്ത്യ.
അഞ്ച് റൺസ് എടുക്കുേമ്പാഴേക്കും ഇന്ത്യക്ക് മായങ്ക് അഗർവാളിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ കൂടാരം കയറി. ഒരറ്റത്ത് ചെറുത്തു നിൽക്കാൻ അജിങ്ക്യ രഹാന(81) ശ്രമിച്ചെങ്കിലും ഗബ്രിയേലിെൻറ പന്തിൽ പുറത്തായതോടെ ആ പോരാട്ടം അവസാനിച്ചു. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് ഇപ്പോൾ ക്രീസിൽ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോച്ചാണ് വെസ്റ്റ് ഇൻഡീസ് ബൗളർമാരിൽ തിളങ്ങിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒാപണിങ് സ്ഥാനത്ത് രാഹുലും ആറാം നമ്പറിൽ ഹനുമ വിഹാരിയും ഇടംപിടിച്ചപ്പോൾ രോഹിത് ശർമക്ക് അവസരം ലഭിച്ചില്ല. ഏക സ്പിന്നറായി രവീന്ദ്ര ജദേജ ഇലവനിലെത്തിയപ്പോൾ ആർ. അശ്വിനും കുൽദീപ് യാദവും പുറത്തായി. പേസർ ഉമേഷ് യാദവും പുറത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.