മൗണ്ട് മൗൺഗനുയി: രാഹുൽ ദ്രാവിഡിെൻറ ശിക്ഷണത്തിൽ കിരീട പ്രതീക്ഷയോടെ ഇന്ത്യൻ കൗമാരം ഞായറാഴ്ച ക്രീസിൽ. അണ്ടർ-19 ലോകകപ്പിലെ ആദ്യ ഗ്രൂപ് മത്സരങ്ങളിൽ ഇന്ത്യക്ക് എതിരാളി കരുത്തരായ ആസ്ട്രേലിയ. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് പോരാട്ടം. ഗ്രൂപ് ‘ബി’യിൽ സിംബാബ്വെ, പാപ്വന്യൂഗിനി എന്നിവരടങ്ങിയ ഗ്രൂപ്പിൽ ചാമ്പ്യന്മാരെ നിർണയിക്കുന്ന അങ്കം എന്ന പ്രത്യേകതകൂടി ഞായറാഴ്ചയുണ്ട്.
മൂന്നുതവണ ചാമ്പ്യന്മാരായ ഇന്ത്യ ഒരുപിടി പ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. 2012ന് ശേഷം ആദ്യ കിരീടം സ്വപ്നംകാണുേമ്പാൾ നായകൻ പൃഥ്വി ഷാ, ഉപനായകൻ ശുഭമൻ ഗിൽ, ഹിമാൻഷു റാണ തുടങ്ങിയ മിടുക്കരായ കൗമാരതാരങ്ങളുടെ നിരയുണ്ട്. വ്യക്തിഗത മികവിനേക്കാൾ ടീം എന്ന കൂട്ടായ്മയിലൂടെയാണ് രാഹുൽ ദ്രാവിഡ് ഇൗ ലോകകപ്പ് സംഘത്തെ പടുത്തുയർത്തിയത്. ഒരാഴ്ചമുമ്പ് തന്നെ ഇവിടെയെത്തി പരിശീലന മത്സരങ്ങളിലൂടെ സാഹചര്യം പരിചയപ്പെട്ടാണ് ആസ്ട്രേലിയയെ നേരിടുന്നത്.
ഷാ-ഹിമാൻഷു വെടിക്കെട്ട് കൂട്ടാണ് ഇന്ത്യയുടെ ഒാപണിങ്. രഞ്ജിയിൽ മിന്നിത്തിളങ്ങിയ ശുഭ്മൻ ഗിൽ മൂന്നാമനായെത്തും. അൻകുൽ റോയ്, അഭിഷേക് ശർമ എന്നിവരുടെ മധ്യനിരയും കൂറ്റനടികൾക്ക് മിടുക്കർ. എതിരാളികളും കരുത്തരാണ്. ജാസൺ സാംഗ നയിക്കുന്ന ടീമിൽ സ്റ്റീവോയുടെ മകൻ ആസ്റ്റിൻ വോ ഉൾപ്പെടെയുള്ള താരങ്ങളുണ്ട്.
ടീം ഇന്ത്യ: പൃഥ്വി ഷാ (ക്യാപ്റ്റൻ) ശുഭ്മൻ ഗിൽ ആര്യൻ ജുയൽ അഭിഷേക് ശർമ അർഷ്ദീപ് സിങ് ഹാർവി ദേശായ് മൻജത് കൽറ കമലേഷ് നഗർകോതി പങ്കജ് യാദവ് റ്യാൻ പരാഗ് ഇഷൻ േപാവേൽ ഹിമാൻഷു റാണ അനുകുൽ റോയ് ശിവം മവി ശിവസിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.