ദുൈബ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന പാകിസ്താെൻറ ഹരജി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തള്ളി. ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരയിൽനിന്ന് ബി.സി.സി.െഎ പിൻവാങ്ങിയത് മൂലം പാകിസ്താന് സാമ്പത്തിക നഷ്ടമുണ്ടായതായും 447 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിെൻറ ഹരജിയാണ് െഎ.സി.സി അന്വേഷണ സമിതി തള്ളിയത്.
2015 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ആറ് പരമ്പരകൾ കളിക്കുമെന്നായിരുന്നു കരാർ. എന്നാൽ, കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതോടെ ബി.സി.സി.െഎ കരാറിൽ നിന്ന് പിൻവാങ്ങി. ഇതിനെ ചോദ്യംചെയ്താണ് പി.സി.ബി, െഎ.സി.സിയെ സമീപിച്ചത്. ഒക്ടോബർ ഒന്നുമുതൽ മൂന്നുവരെ ദുൈബയിൽ ഇരു ബോർഡുകളുടെയും പരാതികളും വാദങ്ങളും പരിശോധിച്ചശേഷമാണ് മൈക്കിൾ ബിലോഫിെൻറ നേതൃത്വത്തിലുള്ള തർക്കപരിഹാര സമിതി വിധി പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വാദങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ സഹായിച്ച ബി.സി.സി.െഎ ലീഗൽ സംഘത്തെ ഭരണസമിതി തലവൻ വിനോദ് റായ് അഭിനന്ദിച്ചു. ഇംഗ്ലീഷുകാരനായ സ്പോർട്സ് നിയമവിദഗ്ധൻ ഇയാൻ മിൽസാണ് ബി.സി.സി.െഎക്കായി ഹാജരായത്. കേസിൽ വിജയിച്ചതോടെ, നിയമനടപടിക്രമങ്ങൾക്കുള്ള െചലവ് ഇൗടാക്കണമെന്നാവശ്യപ്പെട്ട് പി.സി.ബിക്കെതിരെ ബി.സി.സി.െഎ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.