കൊൽക്കത്ത: വിദർഭക്കെതിരായ മത്സരത്തിൽ കർണാടകക്ക് ആദ്യ ഇന്നിങ്സിൽ 109 റൺസ് ലീഡ്. ഇന്ത്യൻ താരം കരുൺ നായർ സെഞ്ച്വറിയുമായി പുറത്താകാതെ (148) പിടിച്ചു നിന്നപ്പോൾ രണ്ടാം ദിനം കർണാടക എട്ടുവിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തിട്ടുണ്ട്. കരുൺ നായർക്കൊപ്പം ക്യാപ്റ്റൻ വിനയ് കുമാറാണ്(20) ക്രീസിൽ. മൂന്നിന് 36 എന്ന നിലയിൽ ബാറ്റിങ് തുടർന്ന കർണാടകയെ നാലാം വിക്കറ്റിൽ ചിദംബരം ഗൗതമിനെ (73) കൂട്ടുപിടിച്ച് കരുൺ നായർ ഇന്നിങ്സ് ഉയർത്തുകയായിരുന്നു.
രണ്ടാം സെമിയിൽ പശ്ചിമ ബംഗാളിനെ 286 റൺസിന് പുറത്താക്കിയ ഡൽഹിക്ക് മികച്ച തുടക്കം. രണ്ടാം ദിനം അവസാനിക്കുേമ്പാൾ, മൂന്നിന് 271 എന്ന നിലയിലാണ് ഡൽഹി. ഒാപണർമാരായ കുണാൽ ചണ്ഡേലയുടെയും(113) ഗൗതം ഗംഭീറിെൻറയും(127) സെഞ്ച്വറി മികവിലാണ് ഡൽഹിയുടെ കുതിപ്പ്. അവസാന സമയത്ത് ധ്രുവ് ശ്രോരിയുടെ(12) വിക്കറ്റ് നഷ്ടമായപ്പോൾ, 11 റൺസുമായി നിതീഷ് റാണയാണ് ക്രീസിൽ. ഏഴുവിക്കറ്റ് കൈയിലിരിക്കെ ഡൽഹിക്ക് ലീഡുനേടാൻ 15 റൺസ് മാത്രം മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.